ഇടയ്ക്കിടെ പുതിയ സൂപെര്‍സ്റ്റാര്‍ വാഹനങ്ങളെ പട്രോളിങ് നിരയിലേക്ക് ചേര്‍ത്ത് വാഹനപ്രേമികളെ കൊതിപ്പിക്കാറുള്ള ദുബൈ പൊലീസ് ഇത്തവണ അമ്പരപ്പിച്ചത് ഒറ്റയടിക്ക് 100 ഔഡി കാറുകള്‍ സ്വന്തമാക്കി

ദുബൈ: (www.kvartha.com 27.09.2021) ഇടയ്ക്കിടെ പുതിയ സൂപെര്‍സ്റ്റാര്‍ വാഹനങ്ങളെ പട്രോളിങ് നിരയിലേക്ക് ചേര്‍ത്ത് വാഹനപ്രേമികളെ കൊതിപ്പിക്കാറുള്ള ദുബൈ പൊലീസ് ഇത്തവണ അമ്പരപ്പിച്ചത് ഒറ്റയടിക്ക് 100 ഔഡി കാറുകള്‍ സ്വന്തമാക്കി.

Dubai Police expands fleet with 100 Audi cars, Dubai, News, Technology, Car, Police, Protection, Gulf, World

പട്രോളിങ് നിരയിലേക്ക് പുതിയ വാഹനങ്ങള്‍ എത്തിയ വിവരം ദുബൈ പൊലീസ് തന്നെയാണ് ഞായറാഴ്ച പുറത്തുവിട്ടത്. ഔഡിയുടെ എ6 ടിഎഫ്എസ്‌ഐ 45 എന്ന ആഡംബര കാറാണ് പുതുതായി എത്തിയത്. രണ്ടു ലിറ്റര്‍ നാലു സിലിന്‍ഡര്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന കാറിന് 245 ബിഎച്പി കരുത്തും 370 എന്‍എം ടോര്‍കുമുണ്ട്.

സൂപെര്‍ കാറുകളും ആഡംബര കാറുകളും ഇലക്ട്രിക് കാറുകളും അടക്കം ലോകത്തിലെ ഏറ്റവും വലിയ കാര്‍ ശേഖരങ്ങളിലൊന്നാണ് ദുബൈ പൊലീസിന്റെ വാഹന ശേഖരം. ഈ വാഹനങ്ങളെല്ലാം ആളുകളെ പലപ്പോഴും കൊതിപ്പിക്കാറുമുണ്ട്.

പുതിയ 100 ഔഡി കാറുകള്‍ പട്രോളിങ് കാറായി ഉപയോഗിക്കുന്നതിനായി വാഹനത്തില്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അത്യാധുനിക കാമറ സംവിധാനം അടക്കം നിരവധി സുരക്ഷാ ഫീചറുകള്‍ വാഹനത്തില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്. ദുബൈ നഗരവീഥികള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതില്‍ ഈ വാഹനങ്ങള്‍ സഹായിക്കും എന്നാണ് പൊലീസ് പറയുന്നത്.

Keywords: Dubai Police expands fleet with 100 Audi cars, Dubai, News, Technology, Car, Police, Protection, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?