10000 അടി ഉയരത്തിൽ നിന്ന് സ്കൈ ഡൈവിങ് നടത്തി ഇൻഡ്യൻ ബുക് ഓഫ് റെകോർഡ്‌സിൽ ഇടം നേടി കാസർകോട്ടെ ആറുവയസുകാരൻ; അഭിമാനമായി അമൻ മുഹമ്മദ്

കാസർകോട്: (www.kasargodvartha.com 02.09.2021) 10000 അടി ഉയരത്തിൽ നിന്ന് സ്കൈ ഡൈവിങ് നടത്തി ഇൻഡ്യൻ ബുക് ഓഫ് റെകോർഡ്‌സിൽ ഇടം നേടി കാസർകോട്ടെ ആറുവയസുകാരൻ അഭിമാനമായി. തളങ്കര പള്ളിക്കാലിലെ അമൻ മുഹമ്മദ് ആണ് നേട്ടം കൈവരിച്ചത്.

മണിക്കൂറിൽ 20 കിലോമീറ്റർ വേഗതയിൽ സെർബിയയിൽ വെച്ചായിരുന്നു അമന്റെ നേട്ടം. ഒറ്റ എൻജിൻ മാത്രമുള്ള വിമാനത്തിൽ കയറി 10000 അടി ഉയരത്തിലെത്തി താഴേയ്ക്കു ചാടിയായിരുന്നു അമന്റെ വിസ്‌മയ പ്രകടനം. സ്കൈ ഡൈവിങ്ങിനായി ഒരു മണിക്കൂർ 10 മിനിറ്റാണ് ഈ ആറ് വയസുകാരൻ എടുത്തത്.
 
Sky diving from altitude of 10,000 feet; six-year-old inducted into Indian Book of Records

നേരത്തെ ബോളിവുഡ് താരം റൺവീർ സിംഗുമൊത്ത് നൃത്ത ചുവടുകളുമായി സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു അമൻ. ഗ്ലോബൽ പേജന്റ് ഇൻസ്‌പെക്ഷൻ ആൻഡ് ഓഡിറ്റ് സെർവീസ് സി ഇ യും ദുബൈയിലെ ബിസിനസുകാരനുമായ ഹൈദർ പള്ളിക്കാൽ - ഫസ്‌മീന ദമ്പതികളുടെ മകനാണ്. ദുബൈ ജെംസ് ലെഗസി സ്‌കൂളിലെ ഒന്നാം തരം വിദ്യാർഥിയാണ് അമൻ. വാഇസ് അസീസ്, ഇവ സൈനബ് എന്നിവർ സഹോദരങ്ങളാണ്.


ദുബൈ മലബാർ കലാസാംസ്കാരിക വേദി അനുമോദിച്ചു

റെകോർഡ്‌ നേട്ടം കൈവരിച്ച അമൻ മുഹമ്മദിനെ ദുബൈ മലബാർ കലാസാംസ്കാരിക വേദി അനുമോദിച്ചു ജില്ലാ കലക്ടർ സ്വാഗത് ഭണ്ടാരി രൺവീർ ചന്ദ് ഉപഹാരം സമർപിച്ചു. കാസർകോട് ബ്ലോക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമിറ്റി ചെയർമാനും വേദി ഗ്ലോബൽ ജനറൽ കൺവീനറുമായ അശ്‌റഫ് കർള സ്വാഗതം പറഞ്ഞു. കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് താഹിറ യൂസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജമീല അഹ്‌മദ്‌, മജീദ് തെരൂവത്ത്, കബീർ ചെർക്കളം, ആസിഫ് കരോടാ, ഹൈദർ പള്ളിക്കൽ, വാഇസ് അസിസ്, ഫാനിസ് മുഹമ്മദ്‌ സംബന്ധിച്ചു.

Keywords: Kerala, News, Kasaragod, Top-Headlines, Boy, Thalangara, Pallikkal, Sky diving from altitude of 10,000 feet; six-year-old inducted into Indian Book of Records.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?