ഉത്തര്‍പ്രദേശില്‍ ഡെങ്കിപ്പനി പടരുന്നു; മരിച്ചവരുടെ എണ്ണം 100 ആയി; പരിശോധിച്ച സാമ്പിളുകളില്‍ പകുതിയിലധികം പേര്‍ക്കും രോഗം, കേന്ദ്ര സംഘം സ്ഥലം സന്ദര്‍ശിച്ചു
ന്യൂഡെല്‍ഹി: (www.kvartha.com 05.09.2021) ഉത്തര്‍പ്രദേശിനെ ആശങ്കയിലാക്കി ഡെങ്കിപ്പനി പടരുന്നതായി കേന്ദ്രസംഘം. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 100 ആയി. ഫിറോസാബാദില്‍ ഡെങ്കിപ്പനി ബാധിച്ച് 40 കുട്ടികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയോഗിച്ച നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ (എന്‍ സി ഡി സി) അഞ്ചംഗ സംഘം പ്രദേശം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
ഫിറോസാബാദിലും സമീപ ജില്ലകളിലുമാണ് ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുന്നത്. ഇവിടെ നിന്നുള്ള 200 സാമ്പിളുകളില്‍ പകുതിയിലധികം പേര്‍ക്കും രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 4 മരണം സംഭവിച്ചു. ഡെങ്കിപ്പനിയുടെ കടുത്ത രൂപമായ 'ഡെങ്കി ഹെമറാജിക് പനി' മൂലമാണ് മരണമെന്ന് സംസ്ഥാന സര്‍കാര്‍ പറഞ്ഞു.
യുപിയിലെ മഥുര, ആഗ്ര പ്രദേശങ്ങളിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഫിറോസാബാദില്‍ നിന്ന് 60 കിമീ അകലെയുള്ള മഥുരയില്‍ 15 ദിവസത്തിനുള്ളില്‍ 11 കുട്ടികള്‍ മരിച്ചതായും റിപോര്‍ട് പുറത്തുവന്നു.
ഡെങ്കിപ്പനിയുടെ കൂടുതല്‍ ഗുരുതര രൂപമായ ഹെമറാജിക് ഡെങ്കി (ഡി എച് എഫ്) എത്രയുണ്ടെന്ന് ഇതുവരെ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ എ കെ സിങ് പറഞ്ഞു.
ഹെമറാജിക് ഡെങ്കി വളരെ അപകടകരമായ ഡെങ്കിപ്പനിയാണ്. കുട്ടികളുടെ പ്ലേറ്റ് ലെറ്റ് എണ്ണം പെട്ടെന്ന് കുറയുകയും രക്തസ്രാവമുണ്ടാകുകയും ചെയ്യും എന്ന് ലോകാരോഗ്യ സംഘടനയുടെ ഒരു സംഘം പറഞ്ഞതായി ഫിറോസാബാദ് ജില്ലാ മജിസ്ട്രേറ്റ് ചന്ദ്ര വിജയ് സിംഗ് ഒരു വിഡിയോ പ്രസ്താവനയില്‍ പറഞ്ഞു.
Powered by Info News For You

Comments
Post a Comment