10 വയസുള്ള മകനൊപ്പം കഴിഞ്ഞിരുന്ന ഭർതൃമതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; 'മാന്ത്രിക കർമങ്ങൾക്ക് പോയ ഭർത്താവിനെ കണ്ടെത്താനായില്ല'
മുള്ളേരിയ: (www.kasargodvartha.com 02.09.2021) ഭര്‍തൃമതിയെ ഷെഡിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വയനാട് തിരുനെല്ലി സ്വദേശിനിയും കാറഡുക്ക താമസക്കാരിയുമായ അനിത (45) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഒരു വര്‍ഷം മുൻപാണ് ഭര്‍ത്താവ് കോട്ടയം പാല സ്വദേശിയായ കണ്ണന്‍ നമ്പുതിരിക്കൊപ്പം സ്ഥലം വാങ്ങി കല്ലംകുടലുവില്‍ ഇവർ താമസം തുടങ്ങിയത്. മാന്ത്രിക കർമിയായ ഭർത്താവ് ബുധനാഴ്ച രാവിലെ താമസ സ്ഥലത്ത് നിന്നും ജോലി ആവശ്യത്തിനായി പോയിരുന്നു. 10 വയസുള്ള മകന്‍ ആകാശാണ് അനിതക്കൊപ്പം വീട്ടിലുണ്ടായിരുന്നത്. വ്യാഴാഴ്ച രാവിലെ മകന്‍ ഉണര്‍ന്നപ്പോഴാണ് അമ്മയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
അതേസമയം ഭര്‍ത്താവ് കണ്ണന്‍ നമ്പുതിരിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച് ഓഫ് ആയ നിലയിലാണെന്ന് പൊലീസ് പറഞ്ഞു.
നേരത്തെ ഉണ്ടായിരുന്ന പഴയ വീട് പൊളിച്ച് മാറ്റിയതിന് ശേഷം താത്കാലിക ഷെഡിലാണ് ഇവർ താമസിച്ചിരുന്നത്. ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോര്‍ടെത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
അനിതയുടെ ബന്ധുക്കളെ വിവരം അറിയിച്ചതായും വെള്ളിയാഴ്ച ബന്ധുക്കൾ എത്തിയതിന് ശേഷം മാത്രമെ പോസ്റ്റ്മോര്‍ടെം നടപടികള്‍ പൂര്‍ത്തീകരിക്കുകയുള്ളുവെന്നും അന്വേഷണ ഉദ്യോഗസ്ഥനായ എസ് ഐ രത്നാകരന്‍ പറഞ്ഞു.
Keywords: Kerala, News, Mulleria, Top-Headlines, Death, Woman, House, Police, Case, Investigation, Postmortem, Woman found dead hanged.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment