10 ലക്ഷം രൂപ വിലവരുന്ന മാരക എം ഡി എം എ മയക്കുമരുന്ന് കൈവശം വെച്ചെന്ന കേസിൽ യുവതി ഉൾപെടെയുള്ള 3 പേർ അറസ്റ്റിൽ

കല്‍പ്പറ്റ: (www.kvartha.com 15.09.2021) 10 ലക്ഷം രൂപ വിലവരുന്ന മാരക എം ഡി എം എ മയക്കുമരുന്ന് കൈവശം വെച്ചെന്ന കേസിൽ യുവതി ഉൾപെടെയുള്ള മൂന്ന് ടെകികൾ അറസ്റ്റിൽ. തിരുവനന്തപുരം ടെക്‌നോപാര്‍കിലെ ഐടി ജീവനക്കാരും തിരുവനന്തപുരം സ്വദേശികളുമായ യദുകൃഷ്ണന്‍ (25), ശ്രുതി എസ് എന്‍ (25), കോഴിക്കോട് സ്വദേശി നൗശാദ് പി ടി എന്നിവരാണ് അറസ്റ്റിലായത്.

വിപണിയില്‍ 10 ലക്ഷത്തോളം രൂപ വിലവരുന്ന നൂറുഗ്രാം എംഡിഎംഎ മയക്കുമരുന്നാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തതെന്നാണ് വിവരം.

News, Kerala, State, Drugs, Police, Case, Arrested, Arrest, Top-Headlines, MDMA drugs,


കേരള-കര്‍ണാടക അതിര്‍ത്തിയിലെ ബാവലി ചെക് പോസ്റ്റില്‍ എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇവരിൽ നിന്നും മയക്കുമരുന്ന് കണ്ടെടുത്തതെന്നും, ഇവര്‍ സഞ്ചരിച്ച മാരുതി കാർ കസ്റ്റഡിയിലെടുത്തെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

മയക്കുമരുന്ന് കടത്തിന് പിന്നിൽ വൻ റാകെറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് സംശയിക്കുന്നത്.

Keywords: News, Kerala, State, Drugs, Police, Case, Arrested, Arrest, Top-Headlines, MDMA drugs, 3 persons, including woman arrested for possession of MDMA drugs.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?