വിനോദയാത്രയ്ക്കിടെ ബസില്‍ വെച്ച് 1-ാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; സന്മാര്‍ഗ ശാസ്ത്രം പഠിപ്പിക്കുന്ന അധ്യാപകന് ഇരുപത്തി ഒന്‍പതര വര്‍ഷം തടവും, 2.15 ലക്ഷം രൂപ പിഴയും

കുന്നംകുളം: (www.kvartha.com 25.09.2021) വിനോദ യാത്രയ്ക്ക് പോകുന്നതിനിടെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ ബസില്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ സന്മാര്‍ഗ ശാസ്ത്രം പഠിപ്പിക്കുന്ന അധ്യാപകനെ ഇരുപത്തി ഒന്‍പതര വര്‍ഷം തടവിനും 2.15 ലക്ഷം രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ച് കോടതി. ഫാസ്റ്റ് ട്രാക് സ്‌പെഷല്‍ പോക്‌സോ കോടതി ജഡ്ജി എം പി ഷിബു ആണ് ശിക്ഷ വിധിച്ചത്.

School teacher arrested for molest in Kunnamkulam, Thrissur, News, Local News, Molestation, Crime, Criminal Case, Court, Kerala

പാവറട്ടി പുതുമനശേരിയിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപകനായിരുന്ന നിലമ്പൂര്‍ സ്വദേശി അബ്ദുര്‍ റഫീഖിനെയാണ് ( 44) ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം ഒമ്പതു മാസം കൂടി അധിക തടവ് അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂടെര്‍ അഡ്വ. കെഎസ് ബിനോയ് ഹാജരായി.

2012 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിനോദയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ പെണ്‍കുട്ടി അസ്വസ്ഥതയും ഭയവും പ്രകടിപ്പിച്ചതോടെയാണ് മാതാവിന് പന്തികേടു തോന്നിയത്. തുടര്‍ന്ന് ഡോക്ടറുടെ അടുത്തുകൊണ്ടുപോയി പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് ലൈംഗിക അതിക്രമം നടന്നതായും ആന്തരികാവയങ്ങള്‍ക്ക് മുറിവേറ്റതായും കണ്ടെത്തിയത്. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Keywords: School teacher arrested for molest in Kunnamkulam, Thrissur, News, Local News, Molestation, Crime, Criminal Case, Court, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?