Mother and son found dead in Thrissur
തൃശൂരില്‍ ഭര്‍ത്താവ് കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ ഭാര്യയെയും മകനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ഇരുവരും കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍
തൃശൂര്‍: (www.kvartha.com 03.08.2021) തൃശൂരില്‍ ഭര്‍ത്താവ് കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ ഭാര്യയെയും മകനെയും വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പരേതനായ സുമേഷിന്റെ ഭാര്യ അനില (33), മകന്‍ അശ്വിന്‍ (13) എന്നിവരെയാണ് രണ്ട് കിടപ്പുമുറിയിലായി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരെയും രാവിലെ മുതല്‍ പുറത്തു കാണാതിരുന്നതോടെ അന്വേഷിച്ചെത്തിയ സമീപവാസിയായ സ്ത്രീയാണ് ഉച്ചയോടെ മൃതദേഹങ്ങള്‍ കണ്ടത്.
രണ്ടു മാസം മുമ്പാണ് സുമേഷ് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ അനിലയും മകനും മാത്രമായി വീട്ടില്‍. സുമേഷ് മരിച്ചതോടെ ഇരുവരും കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നു ബന്ധുക്കള്‍ പറയുന്നു. ഫൊറന്‍സിക് വിദഗ്ദര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങള്‍ തൃശൂര്‍ മെഡികല്‍ കോളജിലേക്കു മാറ്റി. പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.
Keywords: Thrissur, News, Kerala, Death, House, Police, COVID-19, Found Dead, Mother and son found dead in Thrissur
Powered by Info News For You

Comments
Post a Comment