Dakshina Kannada-Kasargod district inter-state bus service will be banned

സൂപ്പി വാണിമേൽ

മംഗളൂരു: (www.kasargodvartha.com 01.08.2021) ദക്ഷിണ കന്നട, കാസർകോട് ജില്ലാ അന്തർസംസ്ഥാന ബസ് ഗതാഗതം ഞായറാഴ്ച മുതൽ ആഗസ്റ്റ് മാസം ഏഴു വരെ നിരോധിച്ചു. വിലക്ക് കെ എസ് ആർ ടി സി, സ്വകാര്യ സെർവീസുകൾക്ക് ബാധകമാണ്. ദക്ഷിണ കന്നട എം പി നളിൻ കുമാർ കട്ടീലിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

 
Mangalore, Karnataka, News, Top-Headlines, Kasaragod, Kerala, Meeting, President, Political party, Temple, Police, Police-station, Bus, Dakshina Kannada-Kasargod district inter-state bus service will be banned.



ഇരു ജില്ലകളിലും കോവിഡ് വർധിക്കുന്ന സാഹചര്യത്തിലാണ് ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് ജില്ലാ ഡെപ്യൂടി കമീഷണർ യോഗം വിളിച്ചത്. ആഗസ്റ്റ് 10 വരെ കർശന കോവിഡ് നിയന്ത്രണങ്ങൾ ജില്ലയിൽ ഏർപ്പെടുത്തി. ആഘോഷ, ആരാധന, രാഷ്ട്രീയ പാർടി പരിപാടി സ്ഥലങ്ങളിൽ നിയന്ത്രണമുണ്ട്. വിവാഹ ആഘോഷങ്ങൾക്ക് പരമാവധി 50 പേർ മാത്രം. കാസർകോട്-മംഗളൂറു സ്ഥിരം യാത്രക്കാർ ആഴ്ചയിൽ ഒരു തവണ ആർടിപിസിആർ പരിശോധനക്ക് വിധേയരാവണം. ദക്ഷിണ കന്നട ജില്ലയിൽ ഹോസ്റ്റലിൽ തങ്ങാൻ എത്തുന്ന വിദ്യാർഥികൾ ഏഴ് ദിവസം ക്വാറന്റൈനിൽ കഴിയണം.

പുറത്തിറങ്ങുന്ന കോവിഡ് രോഗികൾക്ക് എതിരെ കേസെടുക്കാൻ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷൻ അധികൃതർക്ക് നിർദേശം നൽകി. ജില്ലാ ഡെപ്യൂടി കമീഷണർ കെ വി രാജേന്ദ്ര, സിറ്റി പൊലീസ് കമീഷണർ ശശികുമാർ തുടങ്ങിയവർ പങ്കെടുത്തു.

Keywords: Mangalore, Karnataka, News, Top-Headlines, Kasaragod, Kerala, Meeting, President, Political party, Temple, Police, Police-station, Bus, Dakshina Kannada-Kasargod district inter-state bus service will be banned.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?