ഹരിയാനയിലെ കര്‍ണാലിലെ കര്‍ഷക പ്രതിഷേധം: 'നിങ്ങളുടെ ലാത്തി കൈയിലെടുത്ത് അവരുടെ തല അടിച്ച് പൊട്ടിക്കണം'; ഉന്നത ഉദ്യോഗസ്ഥന്‍ പൊലീസുകാര്‍ക്ക് നിര്‍ദേശം നല്കുന്നതിന്റെ വിഡിയോ പുറത്ത്, വ്യാപക പ്രതിഷേധം
ന്യൂഡെല്‍ഹി: (www.kvartha.com 29.08.2021) പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഹരിയാനയിലെ കര്‍ണാലില്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ വിളിച്ചുചേര്‍ത്ത ബി ജെ പി പ്രതിനിധികളുടെ യോഗത്തിനെതിരെ കര്‍ഷകര്‍ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധവുമായെത്തിയ കര്‍ഷകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശുകയും സംഘര്‍ഷത്തില്‍ നിരവധി കര്‍ഷകര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ തല അടിച്ച് പൊട്ടിക്കാന്‍ പൊലീസുകാര്‍ക്ക് നിര്‍ദേശം നല്‍കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ വിഡിയോ പുറത്തുവന്നു. പ്രചരിക്കുന്ന വിഡിയോയില്‍ കര്‍ണാല്‍ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ്(എസ് ഡി എം) ആയുഷ് സിന്‍ഹയാണ് കര്‍ഷകരെ കായികമായി നേരിടാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
'കാര്യം വളരെ വ്യക്തവും ലളിതവുമാണ്. ആരായാലും എവിടെനിന്നു വന്നവരായാലും ഒരുത്തനെയും യോഗസ്ഥലത്ത് എത്താന്‍ അനുവദിക്കരുത്. ഇത് ലംഘിക്കാന്‍ എന്തു വിലകൊടുത്തും അനുവദിക്കില്ല. ശക്തമായി തന്നെ അവരെ ലാത്തികൊണ്ട് അടിക്കുക. ഒരു നിര്‍ദേശത്തിനും കാത്തിരിക്കേണ്ട. നന്നായി തന്നെ പെരുമാറുക. ഏതെങ്കിലും സമരക്കാരന്‍ ഇവിടെയെത്തിയിട്ടുണ്ടെങ്കില്‍ അവന്റെ തല അടിച്ചുപൊട്ടിച്ചിരിക്കണം'- വിഡിയോയില്‍ സിന്‍ഹ പൊലീസുകാര്‍ക്ക് നിര്‍ദേശം നല്‍കുന്നത് വ്യക്തമാണ്. എന്തെങ്കിലും സംശയമുണ്ടോ എന്നു ചോദിക്കുമ്പോള്‍ ഇല്ല എന്ന് പൊലീസ് മറുപടി നല്‍കുന്നതും ദൃശ്യങ്ങളില്‍ കാണാം.
കര്‍ണാലില്‍ കര്‍ഷകര്‍ക്ക് നേരെ പൊലീസ് നടത്തിയ ലാത്തിചാര്‍ജില്‍ 10ല്‍ അധികം കര്‍ഷകര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വിവാദമായ 3 കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷക സംഘടനകള്‍ മൂന്നാംഘട്ട സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പൊലീസുമായി ഏറ്റുമുട്ടലുണ്ടായിരിക്കുന്നത്.
കര്‍ഷകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ നിരവധിപേര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. വിഡിയോക്കെതിരെയും പ്രതിഷേധം വ്യാപകമാകുന്നുണ്ട്. ബി ജെ പി നേതാവ് വരുണ്‍ ഗാന്ധി ഉള്‍പെടെ പ്രതിഷേധം രേഖപ്പെടുത്തി ട്വിറ്ററില്‍ വിഡിയോ പങ്കുവച്ചു.
I hope this video is edited and the DM did not say this… Otherwise, this is unacceptable in democratic India to do to our own citizens. pic.twitter.com/rWRFSD2FRH
— Varun Gandhi (@varungandhi80) August 28, 2021
This is not photos of taliban attack, but haryana police beating farmers...
— Raj Sandhu (@sandhu94717) August 28, 2021
This blood is on your hands you all silent morons #किसान_विरोधी_खट्टर pic.twitter.com/1lJorXgztN
Keywords: News, National, India, New Delhi, Farmers, Protest, Protesters, Police, Crime, Attack, Injured, Video, Social Media, 'Crack Their Heads': Haryana Official Caught Coaching Cops About FarmersI hope this video is edited and the DM did not say this… Otherwise, this is unacceptable in democratic India to do to our own citizens. pic.twitter.com/rWRFSD2FRH
— Varun Gandhi (@varungandhi80) August 28, 2021
Powered by Info News For You

Comments
Post a Comment