തെറുത്ത ബീഡിയുമായി പോയ രണ്ട് സ്ത്രീകള്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
മംഗളുറു: (www.kasargodvartha.com 21.08.2021) രണ്ട് സ്ത്രീകളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മംഗളൂറിലെ വാസന്തി (50), പ്രേമ (48) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ മഹാകാളി പഡ്പുവിലാണ് അപകടം സംഭവിച്ചത്.
ബീഡി തൊഴിലാളികളായിരുന്നു ഇരുവരും. വീട്ടില്‍ നിന്ന് തെറുത്ത ബീഡികളുമായി അടുത്തുള്ള സ്ഥാപനത്തിലേക്ക് പതിവ് പോലെ പുറപ്പെട്ടതായിരുന്നു ഇരുവരും. ട്രാക് മുറിച്ച് കടക്കുന്നതിനിടെ കാസര്‍കോട് ഭാഗത്ത് നിന്ന് വന്ന ട്രെയിന്‍ ഇടിച്ചതാണെന്നാണ് നിഗമനം.
റെയില്‍വേ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ടെത്തിനായി വെന്‍ലോക് ആശുപത്രിയിലേക്ക് മാറ്റി.
Powered by Info News For You

Keywords: News, Mangalore, Women, Died, Dead body, Train, Railway, Railway-track, Top-Headlines, Two women found dead as train hit.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment