കാബൂളില്‍ നിന്നും പ്രതിദിനം രണ്ടു സെര്‍വീസുകള്‍ക്ക് അനുമതി ലഭിച്ചതായി വിവരം; രക്ഷാദൗത്യം വേഗത്തിലാക്കി ഇൻഡ്യ

ന്യൂഡെൽഹി/കാബൂൾ:(www.kvartha.com 22.08.2021) ആഗ്രഹിക്കുന്നവരെയെല്ലാം രാജ്യത്ത് എത്രയും പെട്ടന്ന് എത്തിക്കാൻ രക്ഷാദൗത്യം വേഗത്തിലാക്കി ഇൻഡ്യ. ഇനി കാബൂളില്‍നിന്നും പ്രതിദിനം രണ്ടു സെര്‍വീസുകള്‍ വീതം നടത്താന്‍ സര്‍കാരിന് അനുമതി ലഭിച്ചതായാണ് വിവരം.

കാബൂൾ വിമാനത്താവളത്തിൽനിന്നും 168 പേരുമായി പുറപ്പെട്ട വ്യോമസേനാ വിമാനം ഇൻഡ്യയിലെത്തി. ഗാസിയാബാദിലെ വ്യോമസേനാ വിമാനത്താവളത്തിലാണ് സി–17 വിമാനം ലാൻഡ് ചെയ്തത്. 107 ഇൻഡ്യക്കാര്‍ക്ക് പുറമെ എംപിമാരടക്കമുള്ള അഫ്ഗാന്‍ പൗരന്മാരാണ് സംഘത്തിലുള്ളത്.

News, New Delhi, National, India, Top-Headlines, Afghanistan, Kabul, Delhi, Flight, Hindon airbase,

കാബൂളിൽനിന്ന് ഒഴിപ്പിച്ച 222 പേര്‍ എയര്‍ ഇൻഡ്യ, ഇൻഡിഗോ വിമാനങ്ങളിലായി ഞായറാഴ്ച പുലര്‍ചെ ഡെൽഹിയിലെത്തിയിരുന്നു. 87 ഇൻഡ്യക്കാരും രണ്ടു നേപ്പാള്‍ സ്വദേശികളും തജികിസ്ഥാനില്‍നിന്നും 135 പേര്‍ ദോഹയില്‍നിന്നുമാണ് എത്തിയത്.

രക്ഷാദൗത്യം തുടരുമെന്നും ആഗ്രഹിക്കുന്നവരെയെല്ലാം രാജ്യത്തെത്തിക്കുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇതിനിടെ ഇൻഡ്യാന്‍ സംഘത്തോടൊപ്പം ഡെല്‍ഹിയിലേക്ക് വരാന്‍ തയാറായ അഫ്ഗാനിസ്താൻ സിഖ്, ഹിന്ദു വിഭാഗത്തില്‍നിന്നുള്ള 72 പേരെ താലിബാന്‍ മടക്കി അയച്ചു.

Keywords: News, New Delhi, National, India, Top-Headlines, Afghanistan, Kabul, Delhi, Flight, Hindon airbase, IAF's C-17 flight with 168 people from Kabul lands at Hindon airbase near Delhi.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?