എടിഎം തട്ടിപ്പ് കേസിൽ പിടിയിലായ യുവാക്കളെ കാസർകോട്ട് എത്തിച്ച് തെളിവെടുക്കും
കാസർകോട്: (www.kasargodvartha.com 17.08.2021) കേരളബാങ്കിന്റെ വിവിധയിടങ്ങളിലെ എടിഎമിൽ നിന്ന് പണം തട്ടിയയെന്ന പരാതിയിൽ അറസ്റ്റിലായവരെ കാസർകോട്ടെത്തിച്ച് തെളിവെടുക്കും. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൽ സമദാനി(32), വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് നുഅ്മാൻ (37), നജീബ് (28) എന്നിവരാണ് ആഗസ്റ്റ് 12 ന് സൈബർ പൊലീസിന്റെ പിടിയിലായത്.
ബുധനാഴ്ച വീടുകളിൽ എത്തിച്ച് ഇവരെ തെളിവെടുക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. കേരളത്തിൻെറ പല ജില്ലകളിലും എ ടി എം തട്ടിപ്പിന് ഇവർക്കെതിരെ കേസുകൾ റെജിസ്റ്റർ ചെയ്തിട്ടുണ്ട്. അഞ്ച് കേരള ബാങ്ക് എ ടി എമുകളിൽനിന്ന് പണം തട്ടിയതായാണ് പരാതി ഉയർന്നിരിക്കുന്നത്. ആറ് ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടെന്നാണ് ബാങ്കിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. തിരുവനന്തപുരത്ത് രണ്ട് കേസുകളാണ് റെജിസ്റ്റർ ചെയ്തത്. 2,65,000 രൂപ കിഴക്കേക്കോട്ടയിലെയും നെടുമങ്ങാടെയും എടിമുകളിൽ നിന്നും നഷ്ടമായെന്നാണ് പരാതി.
കേരള ബാങ്കിന് ഏകീകൃത സോഫ്റ്റ്‍വെയർ സംവിധാനം ഇല്ലാത്തതാണ് തട്ടിപ്പിന് സാഹചര്യം സൃഷ്ടിച്ചതെന്നാണ് കരുതുന്നത്. പിടിയിലായവർ വിവിധ ബാങ്കുകളിലെ അകൗണ്ട് ഉടമകളുടെ കാർഡ് വിവരങ്ങൾ ശേഖരിച്ച ശേഷം അവ ഡീകോഡ് ചെയ്‌ത് അതിവിദഗ്ദമായി തട്ടിപ്പ് നടത്തിയതായാണ് പൊലീസ് മനസിലാക്കുന്നത്. കൂടുതൽ ചോദ്യം ചെയ്യലിലും വീട്ടിലെ തെളിവെടുപ്പിലും വസ്തുതകൾ കണ്ടെത്താനാവുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.
Keywords: Kerala, Kasaragod, News, ATM, Robbery, Police,Case, Bank, Accuse, Natives, Enquiry, Police-enquiry, Investigation, Police-station, Youths captured in ATM fraud case will be brought to home and evidence will taken.< !- START disable copy paste -->
Powered by Info News For You

Comments
Post a Comment