ഓണത്തെ വരവേല്‍ക്കാന്‍ കുടുംബശ്രീ; ഓണചന്തക്ക് തുടക്കമായി

കാഞ്ഞങ്ങാട്: (www.kasargodvartha.com 18.08.2021) ഓണ വിപണിയെ ലക്ഷ്യമാക്കി കാഞ്ഞങ്ങാട് നഗരസഭാ കുടുംബശ്രീയും ജില്ലാ മിഷനും സംയുക്തമായി ഓണചന്ത ആരംഭിച്ചു. പഴയ കൈലാസ് തീയറ്ററിനു സമീപത്താണ് സ്റ്റാൾ ഒരുക്കിയിരിക്കുന്നത്. പച്ചക്കറി, വറവ് പലഹാരങ്ങൾ, അച്ചാർ, തുണിത്തരങ്ങൾ എന്നിവ ലഭ്യമാണ്. ഉത്രാട ദിവസം വരെ ചന്ത പ്രവർത്തിക്കും.

Kasaragod, News, Kerala, Kudumbasree, ONAM-2021, Kanhangad,Vegetable, Kudumbasree Onam bazaar started.

നഗരസഭ ചെയർപേഴ്സൺ കെ വി സുജാത ഉദ്ഘാടനം ചെയ്‌തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി അഹ്‌മദ്‌ അലി അധ്യക്ഷയായി. സ്ഥിരം സമിതി ചെയർപേഴ്സൺമാരായ സി ജാനകിക്കുട്ടി, കെ വി സരസ്വതി, കെ അനിശൻ, കെ വി മായാകുമാരി, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ടി ടി സുരേന്ദ്രൻ സംബന്ധിച്ചു. കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ ടി വി പ്രേമ സ്വാഗതവും കെ സുജിനി നന്ദിയും പറഞ്ഞു.


Keywords: Kasaragod, News, Kerala, Kudumbasree, ONAM-2021, Kanhangad,Vegetable, Kudumbasree Onam bazaar started.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?