വെടിയുതിർത്ത് കേന്ദ്ര മന്ത്രിക്ക് വരവേൽപ്: മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ; സൂത്രധാരനെന്ന് പറയുന്നയാളും എം എൽ എമാരും ജില്ല പൊലീസ് സൂപ്രണ്ടിന്റെ പരിധിക്ക് പുറത്ത്

സൂപ്പി വാണിമേൽ

മംഗളുറു: (www.kasargodvartha.com 23.08.2021)
യഡ്ഗിരിയിൽ ആകാശത്തേക്ക് നാലുചുറ്റ് വെടിയുതിർത്ത് കേന്ദ്ര മന്ത്രിയെ വരവേറ്റ സംഭവത്തിൽ ജില്ലാ പൊലീസ് സൂപ്രണ്ട് നടത്തിയ പ്രഖ്യാപനങ്ങൾ പുകയായി. സൂത്രധാരനെന്ന് പറയുന്നയാൾ ഉൾപെടെ ജനപ്രതിനിധികൾക്ക് പിന്തുണയുമായി ബി ജെ പി നേതൃത്വം മുന്നോട്ടു വന്നതോടെ മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്ത് നടന്നത് കുറ്റകൃത്യമാണെന്ന സന്ദേശം നൽകി ജില്ലാ പൊലീസ് സൂപ്രണ്ട് ഡോ. സി ബി വേദമൂർത്തി തലയൂരി.

   
Mangalore, Karnataka, News, Top-Headlines, Police, Minister, Suspension, MLA, Arrest, BJP, President, Three police constables suspended in case of celebratory firing to welcome Union Minister.







യഡ്ഗിരി റൂറൽ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾമാരായ മെഹബൂബ്, സന്തോഷ്, വീരേഷ് എന്നിവർക്ക് എതിരെയാണ് എസ് പിയുടെ നടപടി.

അതേസമയം ബി ജെ പി കൊടികെട്ടിയ തോക്കുകളിൽ നിന്ന് വെടിയുതിർക്കുന്ന പരിപാടി ആസൂത്രണം ചെയ്ത് ആളുകളെ നിയോഗിച്ചെന്ന് പറയുന്ന മുൻ മന്ത്രിയും പാർടി നേതാവുമായ ചിഞ്ചൻസൂർ, ബിജെപി എം എൽ എമാരായ രാജു ഗൗഢ, വെങ്കട റെഡ്ഢി മുഡ്നൽ എന്നിവർക്കെതിരെ നടപടിയില്ല. തോക്കുകൾ കൈയിലേന്തിയിരുന്ന ശരണപ്പ, ലിങ്കപ്പ, ദേവപ്പ, നഞ്ചപ്പ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

ബുധനാഴ്ചയാണ് കേന്ദ്ര രാസ-വളം മന്ത്രി ഭഗവത് ഖുബയുടെ ജൻ ആശീർവാദ് യാത്രക്ക് നൽകിയ വരവേൽപ് അതിരുവിട്ടത്. വാദ്യമേളങ്ങളോടെ പാർടി പതാകയേന്തി മുദ്രാവാക്യം മുഴക്കിയ പ്രവർത്തകർ മന്ത്രി കാറിൽ നിന്ന് ഇറങ്ങിയ ഉടനെ ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നു. ഒന്നിന് പിറകെ ഒന്നായി നാലുചുറ്റ് വെടി. നാടൻ തോക്കുകളാണ് വെടിവെക്കാൻ ഉപയോഗിച്ചതെന്ന് ജില്ല പൊലീസ് സൂപ്രണ്ട് ഡോ. സി ബി വേദമൂർത്തി മാധ്യമപ്രവർത്തകരോട് പറയുകയും ചെയ്തു. അതിൽ രണ്ടെണ്ണത്തിന് ലൈസൻസ് ഇല്ലെന്ന് വ്യാഴാഴ്ച കണ്ടെത്തി. മുൻമന്ത്രിയും ബിജെപി നേതാവുമായ ബാബുറാവു ചിഞ്ചൻസുറാണ്(71) നിയമവിരുദ്ധ ആചാര വെടി ആസൂത്രണം ചെയ്തതെന്നാണ് റിപോർട്. ഇദ്ദേഹത്തെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുമെന്ന് എസ് പി മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.

എന്നാൽ സംഭവത്തെ ബിജെപി സംസ്ഥാന പ്രസിഡൻറ് നളിൻ കുമാർ കടീൽ എം പി ന്യായീകരിച്ചു. നേരത്തെ കുടകിൽ ഈ രിതിയിൽ വരവേൽപ് നൽകിയിട്ടുണ്ട്. തോക്കുകളിൽ ഉണ്ടയല്ല, പടക്കമാണ് ഉപയോഗിച്ചതെന്ന് കട്ടീൽ അവകാശപ്പെട്ടു.

ആവർത്തിക്കാൻ പാടില്ലാത്ത ആചാരം എന്ന് ആഭ്യന്തര മന്ത്രി അറഗ ജ്ഞാനേന്ദ്ര ആകാശവെടിയോട് പ്രതികരിച്ചു. മലനാടിന്റെ പൈതൃക രീതിയാണത് എന്നാണ് അവകാശപ്പെടുന്നത്. എന്നാൽ ആളപായം സംഭവിക്കാവുന്ന ഇത്തരം ആചാരങ്ങൾ തുടരുന്നത് അവസാനിപ്പിക്കണം-മന്ത്രി പറഞ്ഞു.

Keywords: Mangalore, Karnataka, News, Top-Headlines, Police, Minister, Suspension, MLA, Arrest, BJP, President, Three police constables suspended in case of celebratory firing to welcome Union Minister.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?