ഇന്‍ഡ്യ-ഇന്‍ഗ്ലന്‍ഡ് ടെസ്റ്റ്; ലീഡുയര്‍ത്താന്‍ ഇന്‍ഡ്യ ഇറങ്ങുന്നു
ലീഡ്സ്: (www.kvartha.com 25.08.2021) ഇന്‍ഡ്യ-ഇന്‍ഗ്ലന്‍ഡ് ടെസ്റ്റ് സീരിസിലെ മൂന്നാം മത്സരത്തിന് ഇന്ന് തുടക്കമാവുന്നു. ആദ്യ മത്സരം മഴയില്‍ അവസാനിച്ചെങ്കിലും രണ്ടാം മത്സരത്തില്‍ 151 റണ്‍സിന്റെ തകര്‍പ്പന്‍ ജയത്തോടെ ഇന്‍ഡ്യ ലീഡുയര്‍ത്തി. ഇന്ന് ഉച്ചയ്ക്ക് 3.30ക്ക് ലീഡ്സില്‍ വെച്ചാണ് മത്സരം. ലോര്‍ഡ്സിലെ ത്രസിപ്പിക്കുന്ന വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്‍ഡ്യ. അതേസമയം പരമ്പരയില്‍ തിരിച്ചുവരവ് ലക്ഷ്യമിട്ടാകും ഇന്‍ഗ്ലന്‍ഡ് ഇറങ്ങുക. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്‍ഡ്യ ഇപ്പോള്‍ (1-0)ന് ലീഡിലാണുള്ളത്.
ലീഡ്സിലെ മൂന്നാം ടെസ്റ്റില്‍ വലിയ മാറ്റങ്ങളില്ലാതെയായിരിക്കും ഇന്‍ഡ്യ ഇറങ്ങുക. വിജയിച്ച ടീമില്‍ മാറ്റങ്ങള്‍ വരുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് കോഹ്ലി പറഞ്ഞത്. ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ മാത്രമേ മാറ്റങ്ങളുണ്ടാകൂ എന്നും നായകന്‍ കൂട്ടിച്ചേര്‍ത്തിരുന്നു. ഇന്‍ഗ്ലന്‍ഡ് ടീം നിരവധി മാറ്റങ്ങളുമായാണ് മുന്നാം ടെസ്റ്റില്‍ ഇറങ്ങുക. പരിക്കിന് പുറമെ ബാറ്റിങ്ങും ഇന്‍ഗ്ലന്‍ഡിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. ലോര്‍ഡ്സ് ടെസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത മാര്‍ക്ക് വുഡ് പരിക്കേറ്റ് പുറത്തായത് അവര്‍ക്ക് വലിയ തിരിച്ചടിയാണ്. പകരം സാഖിബ് മഹ്‌മൂദോ ക്രെയ്ഗ് ഒവേര്‍ട്ടനോ ടീമിലെത്തിയേക്കും. മൂന്നാം സ്ഥാനത്തിനായി ഒലി പോപ്പും ഡേവിഡ് മലനും മത്സരിക്കുന്നു.
2002ലാണ് ഇന്‍ഡ്യയും ഇന്‍ഗ്ലന്‍ഡും തമ്മില്‍ ലീഡ്‌സില്‍ അവസാനമായി ടെസ്റ്റ് കളിച്ചത്. അതിനാല്‍ തന്നെ നിലവില്‍ ഇരു ടീമുകളിലുമുള്ള കളിക്കാര്‍ ആദ്യമായാണ് ലീഡ്‌സില്‍ തമ്മില്‍ ടെസ്റ്റ് കളിക്കാന്‍ ഇറങ്ങുന്നത്. ലീഡ്‌സിലെ മൂന്നാം ടെസ്റ്റിലെ പ്രകടനം പരമ്പരയുടെ ഗതി നിര്‍ണയിച്ചേക്കാം എന്നതിനാല്‍ ഇരു ടീമുകളും ഈ മത്സരത്തെ വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്. ഇന്‍ഗ്ലന്‍ഡ് നായകന്‍ ജോ റൂട്ടിന്റെ ഹോം ഗ്രൗണ്ട് കൂടിയാണ് ലീഡ്‌സ്. മൂന്നാം ടെസ്റ്റിലും ജയമാവര്‍ത്തിച്ചാല്‍ ഇന്‍ഡ്യക് പരമ്പര കൈവിടാതിരിക്കാം.
Powered by Info News For You

Keywords: News, Sports, Cricket, Cricket Test, Indian Team, England, Players, Player, International, India-England Test: India set to take the lead.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment