കര്‍ണാടകയിലേക്ക് പ്രവേശിക്കാന്‍ വ്യാജ ആര്‍ടിപിസിആര്‍ സെര്‍ടിഫികെറ്റ് നല്‍കിയ ദമ്പതികള്‍ അറസ്റ്റില്‍
മടിക്കേരി: (www.kasargodvartha.com 14.08.2021) കൊടകില്‍ വ്യാജ നെഗറ്റീവ് ആര്‍ടിപിസിആര്‍ സെര്‍ടിഫികെറ്റ് പ്രദര്‍ശിപ്പിച്ചതിന് കേരള ദമ്പതികള്‍ അറസ്റ്റില്‍.
അമൃതി ചെക് പോസ്റ്റിലാണ് സംഭവം. മഞ്ചേശ്വരം സ്വദേശിയായ സയ്യിദ് മുഹമ്മദ് (32), ഭാര്യ ആഇശ റഹ്മാന്‍ (27) എന്നിവരെയാണ് കൊടഗിലേക്ക് പോകുംവഴി പൊലീസ് അറസ്റ്റ് ചെയ്തത്. മടിക്കേരി താലൂക്കിലെ എമ്മാമാട് ഗ്രാമത്തില്‍ ആഇശയുടെ മാതാപിതാക്കളെ കാണാന്‍ പോവുകയായിരുന്നു.
ജാള്‍സൂര്‍ ചെക് പോസ്റ്റില്‍ തിരക്ക് ആയതിനാല്‍ ആര്‍ടിപിസിആര്‍ സെര്‍ടിഫികെറ്റ് അധികൃതര്‍ ശരിയായി പരിശോധിച്ചില്ല.
പിന്നീട് അമൃതി ചെക് പോസ്റ്റില്‍ എത്തുകയും സെര്‍ടിഫികെറ്റ് പരിശോധിച്ചപ്പോള്‍ വ്യാജമാണെന്ന് മനസിലാവുകയുമായിരുന്നു. ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്തപ്പോള്‍ ഇത് ശറഫുദ്ദീന്‍ എന്നിവരുടെ പേരിലാണെന്ന് കണ്ടെത്തി.
വിരാജ്‌പേട്ട പൊലീസ് ദമ്പതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇവരെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ദമ്പതികളുടെ കാറും പിടിച്ചെടുത്തു.
Powered by Info News For You

Keywords: News, Arrest, Family, COVID-19, Certificates, Karnataka, Madikeri, Manjeshwaram,Fake, Kerala, Check-post, Police, Court, Court order, Couple arrested for issuing fake RTPCR certificate to enter Karnataka.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment