ഉന്നതാധികാര സമിതി യോഗവുമായി ബന്ധപ്പെട്ട് ദൃശ്യമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത സത്യവുമായി ഒരു പുലബന്ധവുമില്ലാത്തതെന്ന് കെ പി എ മജീദ് എംഎല്‍എ

മലപ്പുറം: (www.kvartha.com 08 .08.2021) ശനിയാഴ്ച മലപ്പുറത്ത് നടന്ന ഉന്നതാധികാര സമിതി യോഗവുമായി ബന്ധപ്പെട്ട് ദൃശ്യമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത സത്യവുമായി ഒരു പുലബന്ധവുമില്ലാത്തതെന്ന് കെ പി എ മജീദ് എം എല്‍ എ കുറ്റപ്പെടുത്തി

മുസ്ലിം ലീഗ് പാര്‍ടിയെ സമൂഹമധ്യത്തില്‍ താറടിച്ചു കാണിക്കുക മാത്രമാണ് ഇവരുടെ ലക്ഷ്യം. മുഈനലി തങ്ങളുടെ വിഷയം മാത്രമാണ് യോഗത്തില്‍ ചര്‍ച നടന്നത്. മറ്റൊരു വിഷയവും അജണ്ടയിലില്ലായിരുന്നു. വാര്‍ത്താസമ്മേളനത്തിലെ അദ്ദേഹത്തിന്റെ ഇടപെടല്‍ അനുചിതമായിരുന്നു എന്ന അഭിപ്രായത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണെന്ന് അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തില്‍ പാര്‍ടിയുടെ സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമായി ചര്‍ച നടത്തേണ്ടത് അനിവാര്യമാണെന്നും അതിനു ശേഷം മാത്രമെ നടപടിയുണ്ടാവുമെന്നും മജീദ് എം എൽ എ പറഞ്ഞു.

News, Malappuram, MLA, KPA Majeed, Politics, Muslim-League, Journalist, Criticism, Visual media,

കുഞ്ഞാലിക്കുട്ടി ഒറ്റപ്പെട്ടുവെന്നും അദ്ദേഹത്തിനെതിരെ പൊട്ടിത്തെറിച്ചു എന്ന രീതിയില്‍ ദൃശ്യമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ഒരു സത്യവുമില്ല. പാര്‍ടിക്കെതിരെ പല വര്‍ത്തകളും വരാറുണ്ട്. പലതിലും ഒരുതരിയെങ്കിലും സത്യം കാണും. എന്നാല്‍ ഇതില്‍ ഒരു വാചകം പോലും ശരിയല്ല. യോഗത്തില്‍ പങ്കെടുത്ത 12 പേരും അവരുടേതായ അഭിപ്രായം പറഞ്ഞു. രണ്ടു പേര്‍ക്കെതിരെയും ഏതു തരം നടപടി വേണമെന്നായിരുന്നു ചര്‍ചയുടനീളം നടന്നത്. അല്ലാതെ മറ്റൊന്നുമില്ല.

വാര്‍ത്തകള്‍ വരുന്നത് നിര്‍ഭാഗ്യകരുമാണ്. പടച്ചുവിടുന്ന വാര്‍ത്തകളില്‍ മാധ്യമങ്ങള്‍ അല്‍പമെങ്കിലും ഔചിത്യബോധം കാണിക്കണമെന്നും കെപിഎ മജീദ് കൂട്ടി ചേര്‍ത്തു.

Keywords: News, Malappuram, MLA, KPA Majeed, Politics, Muslim-League, Journalist, Criticism, Visual media, KPA Majeed MLA against visual media. 
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?