വീടിന്റെ രണ്ടാം നിലയിലെ മുറിയില്‍ കുടുങ്ങിയ രണ്ടര വയസുകാരനെ ഫയര്‍ഫോഴ്സ് രക്ഷിച്ചു

നീലേശ്വരം: (www.kasargodvartha.com 06.08.2021) വീടിന്റെ രണ്ടാം നിലയിലെ മുറിയില്‍ കുടുങ്ങിയ രണ്ടര വയസുകാരനെ ഫയര്‍ഫോഴ്സ് രക്ഷിച്ചു. ഓര്‍ച പാലത്തിനു സമീപത്തെ അഹ്മദ് കുഞ്ഞിയുടെ കൊച്ചുമകന്‍ ആരീബാണ് മുറിയില്‍ കയറിയപ്പോള്‍ വാതിലടഞ്ഞ് കുടുങ്ങിയത്.
     
news, fire force, House, boy, Nileshwaram, Police, police-station, father, Fireforce rescue two and half year old boy trapped in a room on second floor of house.



വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. കുട്ടിയുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ നസ്റുദ്ദീന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് നിന്നെത്തിയ ഫയര്‍ഫോഴ്സ് ജനലിന്റെ ഗ്രില്‍ അറുത്തു മാറ്റി. സേനാംഗമായ ജീവന്‍ അകത്ത് കടന്ന് കുട്ടിയെ രക്ഷിച്ചു.

ശഫീബാണ് കുട്ടിയുടെ പിതാവ്. സേനാംഗങ്ങളായ കെ ജയരാജന്‍, അജ്മല്‍ ഷാ, ഹോംഗാര്‍ഡ് സന്തോഷ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Keywords: news, fire force, House, boy, Nileshwaram, Police, police-station, father, Fireforce rescue two and half year old boy trapped in a room on second floor of house.




< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?