ഉള്ളാളിൽ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയുടെ വീട്ടിൽ എൻ ഐ എ റെയ്ഡ്
മംഗളൂറു: (www.kasargodvartha.com 04.08.2021) റിയൽ എസ്റ്റേറ്റ് ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന ബി എം ബാശയുടെ ഉള്ളാളിലെ വീട്ടിൽ എൻ ഐ എ സംഘം പരിശോധന നടത്തി. മുൻ കോൺഗ്രസ് എംഎൽഎ ഇദ്ദീനബ്ബയുടെ മകനാണ് ഇദ്ദേഹം.
ബാശയുടെ മകളെ 10 വർഷം മുമ്പ് കാണാതായിരുന്നു. അവർ ഐഎസ്ഐഎസിൽ ചേർന്നുവെന്ന് പ്രചാരണമുണ്ടായി. ഇതിന്റെ തുമ്പുതേടിയാണ് എൻഐഎ സംഘം എത്തിയതെന്നാണ് വിവരം.
ബാശയുടെ രണ്ട് ആൺമക്കൾ വിദേശത്താണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ഐഎസ്ഐഎസുമായി ബന്ധപ്പെട്ട യൂട്യൂബ് ചാനലുകൾ സബ്‌സ്‌ക്രൈബ് ചെയ്‌തിട്ടുണ്ടെന്നും ജമ്മു കശ്മീരിലെ ഒരു ഭീകര സംഘടനയിലെ യുവാക്കളുമായി മൊബൈൽ ഫോണിൽ ബന്ധപ്പെട്ടതായും എൻ ഐ എയ്ക്ക് സംശയമുള്ളതായി റിപോർടുകളുണ്ട്.
ഡെപ്യൂടി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് റാങ്കിലുള്ള ഉദ്യോഗസ്ഥനും എൻഐഎ ഡയറക്ടറുമായ ഉമയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബുധനാഴ്ച പുലർചെ റെയ്ഡിനെത്തിയത്. നാല് കാറുകളിലായി എത്തിയ 25 അംഗ ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. ഇവർക്ക് പുറത്ത് കർണാടക പൊലീസ് സംരക്ഷണവും നൽകി.

Keywords: Mangalore, Karnataka, News, Investigation, Ullal, Congress, MLA, Police, Mobile Phone, NIA raid on real estate businessman's house.
Powered by Info News For You

Comments
Post a Comment