ജീവനക്കാരിയുടെ ക്വടേഷനില്‍ കോണ്‍ട്രാക്ടറെ വെട്ടിപ്പരിക്കേല്‍പിച്ചെന്ന കേസില്‍ കാസര്‍കോട് സ്വദേശി ഉള്‍പെടെ നാല് പേര്‍ കണ്ണൂരില്‍ അറസ്റ്റില്‍; 'ആക്രമണം ഭര്‍ത്താവിനെ വഴി തെറ്റിക്കുന്നുവെന്ന് പറഞ്ഞ്'
കണ്ണൂര്‍: (www.kasargodvartha.com 02.08.2021) ജീവനക്കാരിയുടെ ക്വടേഷനില്‍ കോണ്‍ട്രാക്ടറെ വെട്ടിപ്പരിക്കേല്‍പിച്ചെന്ന കേസില്‍ കാസര്‍കോട് സ്വദേശി ഉള്‍പെടെ നാല് പേര്‍ കണ്ണൂരില്‍ അറസ്റ്റിലായി. നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി സുധീഷ് (39), കണ്ണൂരിലെ ജിഷ്ണു (26), അഭിലാഷ് (29), കെ രതീഷ് (39) എന്നിവരാണ് പിടിയിലായത്.
ഏപ്രില്‍ 18 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്വടേഷന്‍ നല്‍കിയത് കണ്ണൂര്‍ കേരള ബാങ്ക് ശാഖയിലെ ഉദ്യോഗസ്ഥ സീമയാണെന്നും ഇവര്‍ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. ഭര്‍ത്താവിനെ തെറ്റിക്കുന്നുവെന്ന് പറഞ്ഞാണ് പി വി സുരേഷ്ബാബു (52) എന്നയാളെ ആക്രമിക്കാന്‍ സീമ ക്വടേഷന്‍ നല്‍കിയതെന്ന് പൊലീസ് പറയുന്നു.
പൊലീസ് പറയുന്നതിങ്ങനെ: 'മുമ്പ് ഒരുമിച്ച് ജോലി ചെയ്തിരുന്നതിനാല്‍ സീമയും രതീഷും പരിചയമുണ്ടായിരുന്നു. ഭര്‍ത്താവിനെ സുരേഷ്ബാബു വഴിതെറ്റിക്കുകയാണെന്നും തന്നോട് വാങ്ങിയ പണം തിരികെത്തരാതെ വഞ്ചിക്കുകയാണെന്നും അതിനാല്‍ അയാളെ കുറച്ചുനാള്‍ കിടത്തണമെന്നും രതീഷിനോട് സീമ ആവശ്യപ്പെട്ടു.
രതീഷ് ക്വടേഷന്‍ ഏറ്റെടുത്ത് ജിഷ്ണു, അഭിലാഷ് എന്നിവരെ ഒപ്പം കൂട്ടി. മൂന്ന് ലക്ഷം രൂപയ്ക്കായിരുന്നു കരാര്‍. കണ്ണൂരിലെ ഒരു ഐസ്‌ക്രീം പാര്‍ലറില്‍ സീമയും സംഘവും കണ്ടുമുട്ടി. അവിടെവെച്ച് 10,000 രൂപ അഡ്വാന്‍സും നല്‍കി. അതിനിടെ കൃത്യം നടത്താന്‍ വാടകയ്ക്കെടുത്ത കാര്‍ അപകടത്തില്‍ പെട്ടതിനാല്‍ തിരിച്ചുകൊടുക്കേണ്ടി വന്നു. ഈ സമയത്താണ് സുധീഷുമായി ബന്ധപ്പെടുന്നത്.
ഏപ്രില്‍ 18 ന് കാറുമായി നെരുവമ്പ്രത്ത് എത്തിയ സുധീഷ് മൂവരെയും കൂട്ടി സുരേഷ്ബാബുവിന്റെ വീട്ടുപരിസരത്തെത്തി. ജിഷ്ണുവും സുധീഷുമാണ് ആക്രമണം നടത്താന്‍ പോയത്. ജിഷ്ണുവാണ് വെട്ടിയത്. സുരേഷ് ബാബുവിന്റെ നിലവിളി കേട്ട് ബന്ധുക്കളും അയല്‍ക്കാരും എത്തുമ്പോഴേക്കും സംഘം കാറില്‍ കയറി രക്ഷപ്പെട്ടിരുന്നു. വെട്ടാനുപയോഗിച്ച വടിവാള്‍ രാമപുരം പുഴയിലെറിഞ്ഞു. ഇത് തളിപ്പറമ്പിലെ ഒരു കടയില്‍നിന്നാണ് വാങ്ങിയതെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. കൃത്യത്തിന് ശേഷം സുധീഷ് നാട്ടിലേക്ക് പോയി.'
പരിയാരം എസ്‌ഐ കെ വി സതീശന്റെ നേതൃത്വത്തില്‍ എസ്‌ഐ ദിനേശന്‍, എഎസ്‌ഐമാരായ നൗഫല്‍ അഞ്ചില്ലത്ത്, നികേഷ്, സിപിഒമാരായ കെ വി മനോജ്, പി വി മഹേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Powered by Info News For You

Keywords: news, Kannur, arrest, arrest warrant, Police, police-station, Nileshwaram, kasaragod, case, accused, Kerala, work, Job, cash, Four persons, including Kasargod native, arrested in case of assaulting contractor.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment