അഫ്ഗാന്‍ പ്രതിസന്ധിയാണ് ഇന്‍ഡ്യയില്‍ സിഎഎ അനിവാര്യമെന്ന് ബോധ്യപ്പെടുത്തിയത്: വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി
ന്യൂഡെല്‍ഹി: (www.kvartha.com 23.08.2021) താലിബാന്‍ നിയന്ത്രണമേറ്റെടുത്ത അഫ്ഗാനിസ്താനില്‍നിന്ന് ഇന്‍ഡ്യക്കാരെ ഒഴിപ്പിക്കുന്ന നടപടി പുരോഗമിക്കുന്നതിനിടെ വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി. അഫ്ഗാന്‍ വിഷയത്തെ ചൂണ്ടിക്കാണിച്ച് പൗരത്വനിയമം നടപ്പിലാക്കേണ്ട ആവശ്യകതയെക്കുറിച്ച് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഹര്‍ദീപ് സിങ് പുരി.
അഫ്ഗാനിസ്താനിലെ ഹിന്ദുക്കളും സിഖുകാരും നേരിടുന്ന പ്രശ്‌നങ്ങള്‍ പൗരത്വ ഭേദഗതി നിയമം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടുന്നതായി കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. നിലവിലെ അഫ്ഗാനിലെ ജനങ്ങളുടെ സ്ഥിതിയാണ് പൗരത്വ നിയമം വീണ്ടും ചര്‍ച്ചയാക്കുന്നത്.
'കലുഷിതമായ നമ്മുടെ അയല്‍രാജ്യത്തെ പുതിയ സംഭവ വികാസങ്ങളും അവിടെയുള്ള ഹിന്ദു- സിഖ് സമുദായങ്ങള്‍ നേരിടുന്ന കൊടിയ ദുരിതങ്ങളും പൗരത്വ ഭേദഗതി നിയമം എന്തുകൊണ്ട് നടപ്പാക്കണമെന്ന് വ്യക്തമാക്കുന്നു'- മന്ത്രി ട്വീറ്റ് ചെയ്തു.
അയല്‍രാജ്യങ്ങളില്‍നിന്നുള്ള മുസ്‌ലിം ഇതര ന്യൂനപക്ഷങ്ങള്‍ക്ക് രാജ്യത്ത് പൗരത്വം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമം.
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നിയന്ത്രണം ഏറ്റെടുത്തത് ഒരാഴ്ച്ച പിന്നിടുമ്പോള്‍ വിദേശികളും സ്വദേശികളുമായി ആയിരങ്ങളാണ് രാജ്യം വിടുന്നത്. അഫ്ഗാന്‍ സ്വദേശികളുള്‍പെടെ 168 പേരാണ് ഞായറാഴ്ച ഇന്‍ഡ്യയില്‍ എത്തിയത്. അഫ്ഗാനില്‍നിന്നുള്ള ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും കേന്ദ്ര സര്‍കാര്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്ന് തിരിച്ചെത്തുന്നവര്‍ക്ക് സൗജന്യ പോളിയോ വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു.
Keywords: News, National, India, New Delhi, CAA, Afghanistan, Union Minister, Afghanistan crisis shows why CAA is needed: Hardeep Singh PuriRecent developments in our volatile neighbourhood & the way Sikhs & Hindus are going through a harrowing time are precisely why it was necessary to enact the Citizenship Amendment Act.#CAA#Sikhs
— Hardeep Singh Puri (@HardeepSPuri) August 22, 2021
https://t.co/5Lyrst3nqc via @IndianExpress
Powered by Info News For You

Comments
Post a Comment