അഭിന്ദനങ്ങള്‍ അറിയിക്കാന്‍ അപ്രതീക്ഷിത അതിഥിയായി മമ്മൂട്ടി ഒളംപിക് മെഡല്‍ ജേതാവ് ശ്രീജേഷിന്റെ വീട്ടില്‍; സിനിമയിലെ താരത്തെ നേരില്‍ കണ്ട സന്തോഷത്തില്‍ കുടുംബാംഗങ്ങള്‍

കൊച്ചി: (www.kvartha.com 12.08.2021) ഒളിംപിക്സ് ഹോകിയില്‍ 41 വര്‍ഷത്തിനുശേഷം വെങ്കല മെഡല്‍ നേടിയ ഇന്‍ഡ്യന്‍ ഹോകി ടീം അംഗം പിആര്‍ ശ്രീജേഷിന്റെ വീട്ടില്‍ അപ്രതീക്ഷിത അതിഥിയായി മമ്മൂട്ടി. വ്യാഴാഴ്ച രാവിലെയാണ് മമ്മൂട്ടി അഭിനന്ദനങ്ങളുടെ പൂക്കൂടയുമായി ശ്രീജേഷിന്റെ കിഴക്കമ്പലം പള്ളിക്കരയിലെ വീട്ടിലെത്തിയത്. സിനിമയിലെ താരത്തെ നേരില്‍ കണ്ട സന്തോഷത്തിലായിരുന്നു ശ്രീജേഷിന്റെ കുടുംബാംഗങ്ങള്‍.

Mammootty Visits PR Sreejesh home to congratulate his Olympics bronze medal victory, Kochi, News, Mammootty, Tokyo-Olympics-2021, Family, Actor, Cinema, Sports, Kerala

പതിറ്റാണ്ടുകള്‍ക്കു ശേഷം ഒളിംപിക്സ് മെഡല്‍ കേരളത്തിലെത്തിച്ച ശ്രീജേഷിന് ഹൃദയത്തില്‍ തൊട്ട വാക്കുകളിലുള്ള പ്രശംസയായിരുന്നു മമ്മൂട്ടിയുടെ ആദ്യ സമ്മാനം. ഒളിംപിക്സ് മെഡല്‍ ശ്രീജേഷ് മമ്മൂട്ടിയെ കാണിച്ചു.

മമ്മൂട്ടിക്കൊപ്പം നിര്‍മാതാവ് ആന്റോ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ എന്നിവരും ഉണ്ടായിരുന്നു.

Keywords: Mammootty Visits PR Sreejesh home to congratulate his Olympics bronze medal victory, Kochi, News, Mammootty, Tokyo-Olympics-2021, Family, Actor, Cinema, Sports, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?