ദക്ഷിണാഫ്രികയില്‍ നടന്ന കോടികളുടെ പിപിഇ കിറ്റ് അഴിമതി പുറത്തുകൊണ്ടുവന്ന ഇന്‍ഡ്യന്‍ വംശജ വെടിയേറ്റ് മരിച്ചു


ജൊഹാനസ്ബര്‍ഗ്: (www.kvartha.com 26.08.2021) കോവിഡ് വ്യാപനത്തിനു പിന്നാലെ, ദക്ഷിണാഫ്രികയില്‍ നടന്ന കോടികളുടെ പി പി ഇ കിറ്റ് അഴിമതി പുറത്തുകൊണ്ടുവന്ന ഇന്‍ഡ്യന്‍ വംശജ ബബിത ദേവ്കരണ്‍ വെടിയേറ്റു മരിച്ചു. കാറില്‍ വീട്ടിലേക്ക് വരുന്ന വഴിയാണ് വെടിയേറ്റത്. 

ഗൗതംഗ് പ്രവിശ്യ ആരോഗ്യ വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയായിരുന്നു ബബിത. ചൊവ്വാഴ്ച രാവിലെ കുട്ടിയെ സ്‌കൂളില്‍ കൊണ്ടുവിട്ടു ജൊഹാനസ്ബര്‍ഗിലുള്ള വീട്ടിലേക്കു കാറില്‍ മടങ്ങുമ്പോഴാണ് ബബിതക്ക് വെടിയേറ്റത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

News, World, Malayalee, Death, Shoot dead, Police, South Africa, Bribe Scam, Indian-Origin Woman, Who Gave Info On Over $20 Million Scam, shoot dead In South Africa


ബബിത നല്‍കിയ വിവരമാണു പി പി ഇ കിറ്റ് വിതരണക്കരാറുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം നടന്ന കോടികളുടെ അഴിമതി വെളിച്ചത്ത് കൊണ്ടുവന്നത്. 2 കോടി ഡോളറിന്റെ അഴിമതിയാണ് പുറത്തുവന്നത്. 

അതേസമയം ബബിതയുടെ മരണത്തില്‍ ഉന്നത തല അന്വേഷണത്തിന് സര്‍കാര്‍ ഉത്തരവിട്ടു. അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു. എന്നാല്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്ന കാര്യം ബബിത സൂചിപ്പിച്ചിട്ടുണ്ടായിരുന്നില്ലെന്ന് സീരിയസ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് വക്താവ് കൈസര്‍ കന്യാഗോ പറഞ്ഞു.

Keywords: News, World, Malayalee, Death, Shoot dead, Police, South Africa, Bribe Scam, Indian-Origin Woman, Who Gave Info On Over $20 Million Scam, shoot dead In South Africa

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?