ഉറ്റവർ വീടണഞ്ഞു; ഉള്ളാളിൽ സന്തോഷം
സൂപ്പി വാണിമേൽ
മംഗളുറു: www.kasargodvartha.com 25.08.2021) ഉള്ളാളിന് സന്തോഷം പകർന്ന് അഫ്ഗാനിസ്താനിൽ നിന്ന് കൂടുതൽ പേർ വീടുകളിലെത്തി. വ്യാഴാഴ്ച വീടണഞ്ഞ മെൽവിന്റെ സഹോദരൻ ഡെൻസി മൊണ്ടെയ്റോ ചൊവ്വാഴ്ച വന്നു. മെൽവിനൊപ്പം കാബൂൾ വിമാനത്താവളത്തിൽ എത്തിയ ഡെൻസിക്ക് യാത്രക്കാരുടെ തിരക്കുകാരണം അന്ന് പുറപ്പെടാൻ കഴിഞ്ഞിരുന്നില്ല.
അമേരികൻ കമ്പനിയിൽ എയർകൻഡീഷനിംഗ് ടെക്നീഷ്യനാണ് ഡെൻസി. കാബൂളിൽ നിന്ന് ഖത്വറിലേക്കാണ് പറന്നത്. അവിടെ മൂന്നു ദിവസം ചെലവിട്ട ശേഷമാണ് ഡൽഹിയിലേക്ക് വിമാനം കിട്ടിയത്. ഓഗസ്റ്റ് 15 ന് അമേരികൻ സേന കാബൂൾ വിമാനത്താവളത്തിൽ നടത്തിയ വെടിവെപ്പിൽ മൂന്നുപേർ മരിച്ച സംഭവത്തിന് താൻ ദൃക്സാക്ഷിയാണെന്ന് ഡെൻസിയെ ഉദ്ധരിച്ച് 'ഡയ്ജിവേൾഡ്' റിപോർട് ചെയ്തു. അഫ്ഗാൻ പൗരന്മാർ വിമാനത്താവളത്തിൽ പ്രവേശിക്കുന്നത് തടയാനായിരുന്നു അതെന്ന് ഡെൻസി തുടർന്നു.കാബൂളിൽ പട്ടാള ക്യാമ്പിൽ നാറ്റോ ആശുപത്രിയിൽ ഇലക്ട്രികൽ മെയിന്റനൻസ് വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു നേരത്തെ എത്തിയ മെൽവിൻ.
ഉള്ളാൾ കണ്ണീർതോട്ടത്തിൽ പ്രസാദ് ആനന്ദിന്റെ കുടുംബത്തിൽ ആനന്ദക്കണ്ണീർ ദിനമായിരുന്നു ചൊവ്വാഴ്ച. 'അപകടം ഒന്നുമില്ലാതെ തിരിച്ചെത്തണേ എന്ന് കൊറഗജ്ജയോട് കേണു കഴിയുകയായിരുന്നു'-പ്രസാദിന്റെ ഭാര്യ ഭാവില പറഞ്ഞു. 'താലിബാൻ അക്രമങ്ങളുടെ വിവരങ്ങൾ കേട്ടുറങ്ങിയ രാവുകളിൽ ഉറങ്ങാനേ കഴിഞ്ഞില്ല' - മാതാവ് രേവതി താൻ അനുഭവിച്ച ഉൽക്കണ്ഠ പങ്കുവെച്ചു.
'കാബൂൾ വിമാനത്തിലെ കാഴ്ചകൾ ഉൾക്കിടിലമുണ്ടാക്കിയ നിമിഷങ്ങൾ ഒഴിച്ചാൽ ഞാൻ ഉൾപെടെ ടെൻഷൻ ഫ്രീയായിരുന്നു. വിമാനത്തിൽ കയറിപ്പറ്റാനുള്ള തത്രപ്പാടായിരുന്നു കാബൂളിലെ കാണാൻ ഭയക്കുന്ന കാഴ്ചകൾ. കാബൂളിൽ നിന്ന് ഞങ്ങൾ കയറിയ വിമാനം ഖത്വറിലേക്കാണ് പറന്നത്. ഖത്വറിൽ സുഖമായിരുന്നു. ഭാര്യ, കുടുംബാംഗങ്ങൾ, കൂട്ടുകാർ എന്നിവരോട് സംസാരിക്കാനും ശബ്ദസന്ദേശങ്ങൾ കൈമാറാനും സാധിച്ചു'- യു കെ ആസ്ഥാനമായ കമ്പനിയുടെ അകൗണ്ടന്റായി പ്രവർത്തിക്കുന്ന പ്രസാദ് പറഞ്ഞു.
അഫ്ഗാനിസ്താനിൽ അന്തരീക്ഷം ശാന്തമായാൽ തിരിച്ചു പോവാനാണ് ആഗ്രഹമെന്ന് വീട്ടിൽ സന്ദർശനം നടത്തിയ യു ടി ഖാദർ എംഎൽഎയോട് പറഞ്ഞ പ്രസാദ് കമ്പനി വിളിക്കും എന്നാണ് പ്രതീക്ഷയെന്ന് കൂട്ടിച്ചേർത്തു. 2013 മുതൽ അഫ്ഗാനിൽ ജോലിചെയ്യുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ അവധിക്ക് നാട്ടിൽ വന്ന പ്രസാദ് ഏപ്രിലിലാണ് തിരിച്ചുപോയത്.
ജൂലൈയിൽ അവധിക്ക് നാട്ടിൽ വന്ന് ഈ മാസം 11ന് അഫ്ഗാനിലേക്ക് പോയ മൂഡബിദ്രി ഹൊസങ്കടിയിലെ പഡ്യാരബെട്ടുവിൽ ജഗദീഷ് പൂജാരി മടങ്ങിയെത്തി. ഖത്വറിൽ നാലുദിവസം തങ്ങിയാണ് ഡൽഹിയിൽ എത്തിയത്. 10 വർഷത്തോളമായി യു കെ കമ്പനിയിൽ ഓപറേറ്ററും ഡ്രൈവറുമായി ജോലി ചെയ്യുകയാണിയാൾ.
Keywords: Karnataka, News, Mangalore, Top-Headlines, Ullal, New Delhi, Hospital, Camp, MLA, More people came to India from Afghanistan.
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment