പ്ലസ് വൺ സീറ്റുകളുടെ കുറവിന് ശാശ്വത പരിഹാരം കണ്ട് മുഴുവൻ വിദ്യാർഥികളുടെയും ഉപരി പഠന ആശങ്കയകറ്റണമെന്ന് എസ് എസ് എഫ്

കാസർകോട്: (www.kasargodvartha.com 01.08.2021) ജില്ലയിലെ പ്ലസ് വൺ സീറ്റുകളുടെ കുറവിന് എത്രയും വേഗം ശാശ്വത പരിഹാരം കണ്ട് മുഴുവൻ വിദ്യാർഥികളുടെയും ഉപരി പഠനത്തിനുള്ള ആശങ്കയകറ്റണമെന്ന് എസ് എസ് എഫ് കാസർകോട് ജില്ലാ അനലൈസ ആവശ്യപ്പെട്ടു.

 
Kasaragod, Kerala, News, School, SSF, Students, SSLC, Inauguration, President, SSF says to find a permanent solution to the shortage of Plus One seats.



എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയിട്ടും തുടർ പഠന അവസരം ലഭിക്കാതിരിക്കുന്നത് വിദ്യാർഥികളോട് കാണിക്കുന്ന അനീതിയാണെന്നും, കാസർകോട് ജില്ലയോട് കാണിക്കുന്ന ഈ വിദ്യഭ്യാസ അവഗണന അവസാനിപ്പക്കണമെന്നും എസ് എസ് എഫ് ആവശ്യപ്പെട്ടു.

എല്ലാ വർഷവും സീറ്റിന് വേണ്ടി സമരം ചെയ്യുമ്പോൾ പ്രഖ്യാപിക്കുന്ന പത്ത് ശതമാനം വർധനവ് താൽക്കാലിക പരിഹാരം മാത്രമാണ്. ഇത് അവസാനിപ്പിച്ച് ശാശ്വത പരിഹാരത്തിനുള്ള നടപടികൾ സർകാർ എത്രയും വേഗം കൈ കൊള്ളണമെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു.

എസ്എസ്എഫ് സംസ്ഥാന സെക്രടറി സി ആർ കുഞ്ഞു മുഹമ്മദ് ഉദ്ഘാടനം ചെയ്ത പരിപാടി കമിറ്റി അംഗങ്ങളായ ശുകൂർ സഖാഫി, ഡോ. അബൂബകർ, ശുഹൈബ് കണ്ണൂർ കൗൺസിൽ എന്നിവർ നിയന്ത്രിച്ചു.

ജില്ലാ പ്രസിഡൻ്റ് അബ്ദുർ റഹ്‍മാൻ സഖാഫി പൂത്തപ്പലം, അബ്ദുർ റശീദ് സഅദി പൂങ്ങോട്, നംശാദ് ബേക്കൂർ,

അബ്ദുൽ കരീം ജൗഹരി ഗാളിമുഖം, ശംസീർ സൈനി ത്വാഹനഗർ, ബാദുശ സഖാഫി ഹാദി മൊഗർ, ഫാറൂഖ് സഖാഫി എരോൽ, മൻസൂർ കൈനോത്ത്, തസ്ലീം കുന്നിൽ, റഈസ് മുഈനി അത്തൂട്ടി, സിദ്ദീഖ് സഖാഫി കളത്തൂർ, അസ്ലം അഡൂർ, ഫാറൂഖ് പൊസോട്ട്, ശാഫി ബിൻ ശാദുലി ബീരിച്ചേരി തുടങ്ങിയവർ സംബന്ധിച്ചു.

Keywords: Kasaragod, Kerala, News, School, SSF, Students, SSLC, Inauguration, President, SSF says to find a permanent solution to the shortage of Plus One seats.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?