ഇരുളിന്റെ മറവിൽ വീടിന് നേരെ നടന്ന ആക്രമണത്തിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എസ് ഡി പി ഐ
കാസർകോട്: (www.kasargodvartha.com 27.08.2021) ചൂരിയിലെ സി എ ഇബ് റാഹിമിന്റെ വീടിന് നേരെ കല്ലെറിയുകയും, കോംപൗണ്ട് മതിലിൽ സ്ഥാപിച്ച ലൈറ്റുകളും മറ്റും തകർക്കുകയും ചെയ്ത സാമൂഹ്യ ദ്രോഹികളെ ഉടൻ പിടികൂടി അറസ്റ്റ് ചെയ്യണമെന്ന് എസ് ഡി പി ഐ ചൂരി ബ്രാഞ്ച് യോഗം ആവശ്യപ്പെട്ടു.
Powered by Info News For You
ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് വീടിന് നേരെ കല്ലേറ് നടത്തിയത്. ശബ്‌ദം കേട്ട് വീട്ടുകാർ ചെന്ന് നോക്കിയപ്പോൾ മുൻവശത്തുള്ള ജനാല ചില്ലുകൾ തകർത്ത് പ്രതി ഇരുളിന്റെ മറവിൽ രക്ഷപ്പെടുകയായിരുന്നു. സ്ത്രീകൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. കുറച്ച് ദിവസം മുമ്പ് ഇതേ വീട്ടിലെ കോമ്പൗണ്ടിന്റെ മതിലിൽ സ്ഥാപിച്ച ലൈറ്റുകളും മറ്റും ഇരുളിന്റെ മറവിൽ തകർത്തിരുന്നു.
സംഭവത്തെ കുറിച്ച് പൊലീസിന് പരാതി നൽകിയിട്ടുണ്ടെന്നും യോഗം അറിയിച്ചു.
സാമൂഹ്യ ദ്രോഹികളെ മാതൃകപരമായി ശിക്ഷിക്കണമെന്ന് എസ് ഡി പി ഐ ആവശ്യപ്പെട്ടു. പ്രസിഡന്റ് മശൂഖ് ചൂരി അധ്യക്ഷത വഹിച്ചു. ശഫീഖ് ചൂരി, നിശാദ്, ജലീൽ, സാബിഖ്, ശരീഫ്, സഫ്‌വാൻ, അശ്ഫാഖ് സംസാരിച്ചു.
Keywords: Kasaragod, News, Kerala, Case, Arrest, House, Women, Police, President, Top-Headlines, SDPI demands that immediate arrest of culprits in Choori case.< !- START disable copy paste -->

Comments
Post a Comment