കർണാടകയിലെ കോവിഡ് നിയന്ത്രണങ്ങൾ കാരണം പി വി അൻവർ കേസ് അന്വേഷണം വഴിമുട്ടിയെന്ന് ക്രൈം ബ്രാഞ്ച്; കാസർകോട്ടെ കെ ഇബ്രാഹിമിനെ ചോദ്യം ചെയ്യും
മംഗളുറു: (www.kasargodvartha.com 28.08.2021) ദക്ഷിണ കന്നട ജില്ലയിൽ ബെൽത്തങ്ങാടി താലൂക്കിലെ തണ്ണിരുപന്ത പഞ്ചായത്തിലെ ക്രഷർ ഇടപാടുമായി ബന്ധപ്പെട്ട് നിലമ്പൂർ എംഎൽഎ പി വി അൻവറിന് എതിരായ കേസ് അന്വേഷണം കർണാടകയിലെ കോവിഡ് നിയന്ത്രണങ്ങൾ കാരണം വഴിമുട്ടിയെന്ന് ക്രൈം ബ്രാഞ്ച്. മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈ എസ് പി പി വിക്രമൻ വ്യാഴാഴ്ച ഡെപ്യുടി ഡയറക്ടർ ഓഫ് പ്രൊസിക്യൂഷൻ മുഖേന മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപിച്ച കേസ് അന്വേഷണ പുരോഗതി റിപോർടിലാണ് ഇക്കാര്യം പറയുന്നത്.
മലപ്പുറം പാണക്കാട് പട്ടർകടവിലെ സലീം നടുത്തൊടിയുടെ പരാതിയിൽ മഞ്ചേരി പൊലീസ് 2017 ഫെബ്രുവരി 22നാണ് (588/17 യു/എസ് 420) എംഎൽഎക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിരുന്നത്. പരാതിക്കാരന്റെ ഹരജി പരിഗണിച്ച് ഹൈകോടതി പുറപ്പെടുവിച്ച വിധിയനുസരിച്ച് 2018നവംബർ 24ന് എ ഡി ജി പി(ക്രൈം)യുടെ ഉത്തരവു പ്രകാരം കേസ് മലപ്പുറം ക്രൈംബ്രാഞ്ചിന് (346/സി.ബി/എം.പി.എം/2018) കൈമാറിയിരുന്നു. ഡിവൈ എസ് പി പി വിക്രമിനാണ് അന്വേഷണച്ചുമതല.
'കേസിന്നാധാരമായ ക്രഷറും അനുബന്ധ മുതലുകളും സംബന്ധിച്ച് മംഗലാപുരത്ത് പോയി സർകാർ ഓഫീസുകളുമായി ബന്ധപ്പെട്ട് കൂടുതൽ രേഖകൾ തെളിവിലേക്കായി ശേഖരിച്ച് അന്വേഷണം നടത്തേണ്ടതുണ്ട്. ആയതിന് നിലവിൽ കർണാടക സർകാർ ഏർപെടുത്തിയ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തേണ്ടതുണ്ട്. ഇക്കാര്യത്തിൽ സാഹചര്യം അനുകൂലമാവുന്ന ഉടൻതന്നെ മംഗലാപുരത്ത് പോയി അന്വേഷണം നടത്തിയും കൂടുതൽ സാക്ഷികളെ കണ്ട് ചോദ്യം ചെയ്തും രേഖകൾ ബന്തവസിലെടുത്തും അന്വേഷണം പൂർത്തീകരിച്ച് ബഹുമാനപ്പെട്ട കോടതി മുമ്പാകെ അന്തിമ റിപോർട് സമർപിക്കുന്നതാണ് എന്നുള്ള വിവരം ബോധിപ്പിച്ചു കൊള്ളുന്നു.' എന്നാണ് ഡിവൈ എസ് പി കോടതിയിൽ സമർപിച്ച റിപോർടിലുള്ളത്.
കാസർകോട് ജില്ലയിൽ ചെർക്കള കെ കെ പുറം സ്വദേശി കെ ഇബ്രാഹിമിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് ഡിവൈ എസ് പിയുടെ റിപോർടിൽ പറയുന്ന മറ്റൊരു തടസം. കുറ്റാരോപിതനായ പി വി അൻവർ എംഎൽഎയുമായി ക്രഷർ ഇടപാട് നടത്തിയത് ഇബ്രാഹിം ആണെന്ന് കണ്ടെത്തിയിരുന്നു. ബന്ധപ്പെട്ട രേഖകളുമായി ഹാജരാവാൻ ഇദ്ദേഹത്തിന് നിർദേശം നൽകിയതായി ഡിവൈ എസ് പി കോടതിയെ ബോധിപ്പിച്ചു. അദ്ദേഹം ഹാജരാവുന്ന മുറക്ക് ചോദ്യം ചെയ്യും. രേഖകളുടെ പരിശോധനകളിലൂടെ തെളിവുകൾ ശേഖരിച്ച് അന്വേഷണം നടത്തും.
ക്രഷർ ഇടപാടുമായി ബന്ധപ്പെട്ട കരാറിൽ ഏർപെട്ട് 50 ലക്ഷം രൂപ കൈപ്പറ്റിയ എതിർകക്ഷി പണമോ ലാഭവിഹിതമോ തിരികെ നൽകിയില്ലെന്നാണ് കേസിനാസ്പദമായ പരാതി. 2011ഡിസംബർ 30നും 2012ഫെബ്രുവരി 17നും ഇടയിലാണ് ഇടപാട് നടന്നത്. ക്രൈംബ്രാഞ്ചിന്റെ ഇതുവരേയുള്ള അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ കോടതിയിൽ സമർപിച്ച റിപോർടിൽ വിവരിക്കുന്നത് ഇങ്ങിനെ: ദക്ഷിണ കന്നട ജില്ലയിൽ ബെൽത്തങ്ങാടി താലൂകിൽ കരായ വില്ലേജിൽ മാൽദോട്ട് എന്ന സ്ഥലത്ത് തുർക്കളിഗെ സ്റ്റോൺ ക്രഷർ എന്ന സ്ഥാപനം പ്രവർത്തിക്കുന്നുണ്ട്. ഇതിന്റെ ഉടമ പി വി അൻവറാണ്. കേസിലുൾപെട്ട ക്രഷർ കർണാടക സർകാറിൽ നിന്ന് പി വി അൻവറിന് ലീസിന് ലഭിച്ച 1.60 ഏകെർ ഭൂമിയിലാണ് സ്ഥിതിചെയ്യുന്നത്.
ക്രഷറിനോട് ചേർന്ന് നാലു സർവേ നമ്പറുകളിലായി 2.53 ഏകെർ പാട്ടഭൂമി വേറെയുമുണ്ട്. ഇതുസംബന്ധിച്ച രേഖകൾ തണ്ണിരുപന്ത പഞ്ചായത്തിൽ നിന്ന് ലഭ്യമായിട്ടുണ്ട്. ക്രഷർ നടത്തുന്നതിനുള്ള 1/2019-20 നമ്പർ ലൈസൻസിന് 2020 മാർച് 31വരെ കാലാവധിയുണ്ടെന്ന് വ്യക്തമായി
Keywords: Kasaragod, Kerala, News, Karnataka, Mangalore, Case, COVID-19, Crimebranch, Investigation, Panchayath, Police, Enquiry, Malappuram, Crime Branch said that investigation in PV Anwar case hampered due to COVID restrictions of Karnataka.< !- START disable copy paste -->
Powered by Info News For You

Comments
Post a Comment