തലപ്പാടി അതിർത്തിയിലെ കർണാടകയുടെ നിയന്ത്രണങ്ങളിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്ന് എ അബ്ദുർറഹ്‌മാൻ

കാസർകോട്: (www.kasargodvartha.com 04.08.2021) തലപ്പാടി അതിർത്തിയിലെ കർണാടകയുടെ നിയന്ത്രണങ്ങളിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രടറി എ അബ്ദുർറഹ്‌മാൻ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹം കത്തയച്ചു. കർണാടകയിലേക്ക് പ്രവേശിക്കാൻ ആർടി പിസിആർ നിർബന്ധമാക്കിയ സാഹചര്യത്തിൽ കർണാടക പൊലീസ് അധികാരികൾ മലയാളികളെ തടയുകയും സംഘർഷം സൃഷ്ടിക്കുകയുമാണ്.

 
Kasaragod, Kerala, News, Thalappady, Karnataka, Pinarayi-Vijayan, Top-Headlines, Police, Secretary, Muslim-league, Mangalore, Students, Patient's, Railway station, Merchant, A Abdur Rahman said that Chief Minister should intervene and solve problems at Thalapady border.



നിയന്ത്രണം കടുപ്പിച്ചതിനാൽ മംഗളൂറിനെ ആശ്രയിക്കുന്ന രോഗികളും വിദ്യാർഥികളും കച്ചവടക്കാരും തൊഴിലാളികളും കടുത്ത ദുരിതമനുഭവിക്കുകയാണ്. കാസർകോട് നിന്ന് നൂറ് കണക്കിന് രോഗികളാണ് ദിവസേന മംഗളൂറിൽ ചികിത്സ തേടിയെത്തുന്നത്. ഉപരി പഠനത്തിനായി ജില്ലയിലെ വിദ്യാർഥികൾ മംഗളൂറിനെയാണ് ആശ്രയിക്കുന്നത്.

കച്ചവടക്കാരും തൊഴിലാളികളുമായ ധാരാളം പേരും അതിർത്തി പ്രദേശങ്ങളിലെ ഒട്ടനവധി സർകാർ ജീവനക്കാരും ദിവസവും മംഗളൂറിലേക്ക് യാത്ര ചെയ്യുന്നവരാണ്. പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി ഇവരെയെല്ലാം അതിർത്തി പ്രദേശങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും തടഞ്ഞ് വെക്കുകയും പൊലീസ് കസ്റ്റഡിയിലെടുക്കുകയുമാണ്. അത്യന്തം ഗൗരവമായ ഈ ദുരവസ്ഥക്ക് അടിയന്തിര പരിഹാരം ഉണ്ടാവണമെന്ന് എ അബ്ദുർറഹ്‌മാൻ ആവശ്യപ്പെട്ടു.

Keywords: Kasaragod, Kerala, News, Thalappady, Karnataka, Pinarayi-Vijayan, Top-Headlines, Police, Secretary, Muslim-league, Mangalore, Students, Patient's, Railway station, Merchant, A Abdur Rahman said that Chief Minister should intervene and solve problems at Thalapady border.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?