ട്രെയിനിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപിയെ അസഭ്യം പറഞ്ഞ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന കേസിൽ പ്രവാസി കോൺഗ്രസ് മുൻ ജില്ലാ പ്രസിഡണ്ടിന് ഇടക്കാല മുൻകൂർ ജാമ്യം
കൊച്ചി: (www.kasargadvartha.com 17.08.2021) ട്രെയിനിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപിയെ അസഭ്യം പറഞ്ഞ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന കേസിൽ പ്രവാസി കോൺഗ്രസ് മുൻ ജില്ലാ പ്രസിഡണ്ട് പദ്മരാജൻ ഐങ്ങോത്തിന് ഇടക്കാല മുൻകൂർ ജാമ്യം. ഹൈകോടതി സിംഗിൾ ബെഞ്ചാണ് 50,000 രൂപയുടെ ബോണ്ടിൽ ജാമ്യം അനുവദിച്ചത്.
പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ കരിപ്പൂരിലേക്കുള്ള യാത്രയ്ക്കിടെ മാവേലി എക്സ്പ്രസിൽ അതിക്രമിച്ചു കടന്ന് എം പിയെ അസഭ്യം പറഞ്ഞ് കയ്യേറ്റം ചെയ്തെന്നാണ് രാജ്മോഹൻ ഉണ്ണിത്താന്‍റെ പരാതി. റെയിൽവേ പൊലീസ് റെജിസ്റ്റർ ചെയ്ത കേസിൽ നേരത്തേ പദ്മരാജനെ അറസ്റ്റ് ചെയ്ത് ജാമ്യം നൽകി വിട്ടയച്ചിരുന്നു.
ഇതിന് ശേഷം തനിക്ക് നേരെ വധഗൂഡാലോചന നടന്നതായി എം പി ഡൽഹിയിൽ നിന്നും ഇ മെയിൽ വഴി നൽകിയ പരാതിയിൽ ഹൊസ്ദുർഗ് പൊലീസ് പദ്മ രാജനും കാഞ്ഞങ്ങാട് ബ്ലോക് കോൺഗ്രസ് സെക്രടറി അനിൽ വാഴുന്നോറോടിക്കുമെതിരെ റെജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.
ഹർജിയിൽ പൊലീസിൻ്റെയും സർകാരിൻ്റെയും നിലപാട് അറയിക്കാൻ നിർദേശിച്ച കോടതി കേസ് സെപ്തംബർ ഏഴിന് വീണ്ടും പരിഗണിക്കാനായി മാറ്റി.
Keywords: Kasaragod, Kerala, Kochi, News, MP, Rajmohan Unnithan, Assault, Train, Congress, Leader, Bail, High-Court, Hosdurg, Police, Case, Granted bail to Congress leader in case of attempted assault to MP on train.< !- START disable copy paste -->
Powered by Info News For You

Comments
Post a Comment