ഒപ്പം താമസിച്ചിരുന്ന സുഹൃത്തിനെ കൊലപ്പെടുത്തിയെന്ന കേസിൽ ഒരാൾ അറസ്റ്റിൽ; ഫോൺ ഉപയോഗിക്കാത്ത പ്രതിയെ പൊലീസ് കുടുക്കിയത് തന്ത്രപൂർവം

ഇടുക്കി: (www.kvartha.com 26.08.2021) ഒപ്പം താമസിച്ചിരുന്ന സുഹൃത്തിനെ കൊലപ്പെടുത്തിയെന്ന കേസിൽ പ്രതി അറസ്റ്റിൽ. ശാന്തൻപാറ ചൂണ്ടലിൽ വണ്ടൻമേട് കടശിക്കടവ് സ്വദേശി മണി (40) കൊല്ലപ്പെട്ട സംഭവത്തിൽ സുഹൃത്ത് പ്രകാശ് (42) ആണ് അറസ്റ്റിലായത്. തമിഴ്‌നാട്ടിലെ ഗുഡല്ലൂരിൽ നിന്നാണ് പ്രകാശിനെ ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തത്.

  
Idukki, Kerala, News, Case, Arrest, Tamilnadu, Police, Top-Headlines, Court, Choondal murder case; one arrested.



ചൂണ്ടലിൽ സ്വകാര്യ എസ്റ്റേറ്റിൽ ജോലി ചെയ്ത് വരികയായിരുന്നു ഇരുവരും. മൂന്ന് മാസമായി അവിടെ തന്നെ വാടക വീട്ടിൽ ഒരുമിച്ചാണ് താമസിച്ചിരുന്നത്. അതിനിടെ ചൊവ്വാഴ്ച രാവിലെ മണിയുടെ മൃതദേഹം വീടിനകത്ത് നിന്ന് കണ്ടെത്തുകയായിരുന്നു. വിറക് കമ്പ് കൊണ്ടുള്ള അടിയേറ്റ് മണിയുടെ തലക്കും ശ്വാസകോശത്തിനും ഗുരുതര പരിക്കേറ്റതായാണ് പോസ്റ്റുമോർടെം റിപോർടിലുള്ളത്.

സംഭവത്തിന് ശേഷം പ്രകാശിനെ കാണാതായിരുന്നു. പ്രതിയെ തന്ത്രപൂർവമാണ് പൊലീസ് കുടുക്കിയത്. ഫോൺ ഉപയോഗിക്കാത്ത പ്രതി പോകാൻ സാധ്യതയുള്ള തമിഴ് നാടിലെ ബന്ധുവീടുകളെ കുറിച്ച് പൊലിസ് ആദ്യം തന്നെ വിവരം ശേഖരിച്ചു. തുടർന്ന് ഈ സ്ഥലങ്ങൾ പ്രത്യേക സ്ക്വാഡ് നിരീക്ഷിച്ചുകൊണ്ടിരുന്നു. അങ്ങനെയാണ് ഗൂഡല്ലൂരിലെ ബന്ധുവീടിനു സമീപത്തുനിന്ന് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ ഞായറാഴ്ച ഇരുവരും മദ്യപിച്ചിരുന്നതായും പണിക്കൂലി വീതം വച്ചതിനെ ചൊല്ലിയുണ്ടായ തർക്കവും അടിപിടിയുമാണ് മരണത്തിന് കാരണമായതെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Keywords: Idukki, Kerala, News, Case, Arrest, Tamilnadu, Police, Top-Headlines, Court, Choondal murder case; one arrested.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?