വിനാശകരമായ ആശയസംഹിതകളെ കുറിച്ചുള്ള ഭീതിയിലാണ് ലോകം; ഭീകരതയുടെ കരുത്തില്‍ സൃഷ്ടിക്കുന്ന സാമ്രാജ്യങ്ങള്‍ ശാശ്വതമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡെല്‍ഹി: (www.kvartha.com 20.08.2021) വിനാശകരമായ ആശയസംഹിതകളെക്കുറിച്ചുള്ള ഭീതിയിലാണ് ലോകം ഇപ്പോള്‍. ഭീകരതയുടെ കരുത്തില്‍ സൃഷ്ടിക്കുന്ന സാമ്രാജ്യങ്ങള്‍ ശാശ്വതമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു എസ് പിന്‍മാറ്റത്തെ തുടര്‍ന്ന് അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാന്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തിലെ വികസന പദ്ധതികള്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഭീകരതയ്ക്കും വിനാശകരമായ ശക്തികള്‍ക്കും താല്‍കാലികമായി മേധാവിത്വം നേടാന്‍ കഴിഞ്ഞേക്കുമെന്ന് പറഞ്ഞ മോദി എന്നാല്‍ എല്ലാ കാലത്തും അവര്‍ക്ക് വിജയിക്കാന്‍ കഴിയില്ലെന്നും അഭിപ്രായപ്പെട്ടു. മാനവസമൂഹത്തെ എന്നും അടിച്ചമര്‍ത്തി വയ്ക്കാന്‍ കഴിയില്ല. വിശ്വാസത്തെ തകര്‍ക്കാന്‍ ഭീകരതയ്ക്ക് കഴിയില്ലെന്നും മോദി പറഞ്ഞു.
സോമനാഥ ക്ഷേത്രം പലതവണ തകര്‍ക്കപ്പെട്ടു. വിഗ്രഹങ്ങള്‍ നശിപ്പിച്ചു. ക്ഷേത്രം പൂര്‍ണമായി തുടച്ചുനീക്കാനും ശ്രമിച്ചു. എന്നാല്‍ എല്ലാതരം വിനാശകരമായ ആക്രമണങ്ങളെയും അതിജീവിച്ച് കൂടുതല്‍ ശോഭയോടെ ക്ഷേത്രം ഉയര്‍ന്നുവന്നു. ഇതാണ് നമുക്ക് ആത്മവിശ്വാസം തരുന്നതെന്നും മോദി പറഞ്ഞു.
Keywords: May Dominate for Some Time But Not Forever, Says PM Modi Amid Taliban's Afghanistan Takeover, New Delhi, News, Politics, Prime Minister, Narendra Modi, Inauguration, Terrorism, National.
Powered by Info News For You

Comments
Post a Comment