ടോകിയോ ഒളിംപിക്‌സ്: ഇന്‍ഡ്യന്‍ വനിത ഹോകി ടീം സെമിയില്‍


ടോകിയോ: (www.kvartha.com 02.08.2021) ചരിത്രമെഴുതി ഇന്‍ഡ്യന്‍ വനിത ഹോകി ടീം സെമി ഫൈനലില്‍. ഓസ്ട്രേലിയയ്ക്കെതിരെ ഒരു ഗോളിനാണ് ഇന്‍ഡ്യന്‍ വനിത ഹോകി ടീം സെമിയില്‍ എത്തിയത്. ഓയ് ഹോകി മൈതാനത്തെ ആവേശത്തേരിലാക്കി ഗുര്‍ജിത് കൗര്‍ നേടിയ ഏക ഗോളിനാണ് ലോക രണ്ടാം നമ്പറുകാരായ കംഗാരുക്കളെ ഇന്‍ഡ്യന്‍ വനിതകള്‍ വീഴ്ത്തിയത്. ഇതോടെ, ടീം മെഡലിനരികെയെത്തി. സെമിയില്‍ കരുത്തരായ അര്‍ജന്റീനയാണ് എതിരാളികള്‍.   

പൂള്‍ എയില്‍ നാലാമതെത്തി നോകൗട് യോഗ്യത ഉറപ്പാക്കിയ ഇന്‍ഡ്യ പൂള്‍ ബി ചാമ്പ്യന്മാര്‍ക്കെതിരെ മികച്ച കളിയാണ് കെട്ടഴിച്ചത്. തുടക്കംമുതല്‍ ആക്രമണത്തിലൂന്നിയ കളിയുമായി മൈതാനം നിറഞ്ഞ നീലക്കുപ്പായക്കാര്‍ 59 ശതമാനം പന്തടക്കവുമായി വിജയം ഉറപ്പിക്കുകയായിരുന്നു. 22-ാം മിനിറ്റിലാണ് പെനാല്‍റ്റി ഗോളാക്കി ഗുര്‍ജിത് കൗര്‍ ഇന്‍ഡ്യയ്ക്കായി ഗോള്‍ നേടിയത്. 

News, World, International, Tokyo, Tokyo-Olympics-2021, Sports, Hockey, Final, Players, Trending, Tokyo Olympics 2021: India women create history by entering maiden Olympic hockey semifinals


തിരിച്ചടിക്കാന്‍ പറന്നുനടന്ന എതിരാളികളെ വട്ടമിട്ടുപിടിച്ച് സവിത പൂനിയയുടെ നേതൃത്വത്തില്‍ പ്രതിരോധക്കോട്ട കാത്ത പിന്‍നിരക്കാര്‍ കൂടി മികവു തെളിയിച്ചതാണ് ഇന്‍ഡ്യക്ക് കരുത്തായത്. ഏഴു പെനാല്‍റ്റി വഴങ്ങിയിട്ടും ഒന്നുപോലും ഗോളാക്കി മാറ്റാന്‍ ആസ്‌ട്രേലിയക്കായില്ല.   

ജര്‍മനിയെ ഏകപക്ഷീയമായ മൂന്നു ഗോളിന് വീഴ്ത്തിയാണ് അര്‍ജന്റീന ഇന്‍ഡ്യക്കെതിരെ സെമി കളിക്കാനൊരുങ്ങുന്നത്. ഇതോടെ, ഹോകി ചരിത്രത്തിലാദ്യമായി ഇന്‍ഡ്യന്‍ പുരുഷന്‍മാരും വനിതകളും ഒളിമ്പിക് സെമി കളിക്കുകയെന്ന അപൂര്‍വ നേട്ടവുമുണ്ട്.

Keywords: News, World, International, Tokyo, Tokyo-Olympics-2021, Sports, Hockey, Final, Players, Trending, Tokyo Olympics 2021: India women create history by entering maiden Olympic hockey semifinals

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?