വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട വനം മന്ത്രിയുടെ യോഗത്തിൽ കാറഡുക്ക ബ്ലോക്, മുളിയാർ പഞ്ചായത്ത് പ്രസിഡണ്ടുമാർ പങ്കെടുക്കാത്തത് കർഷകരോടുള്ള വഞ്ചനയാണെന്ന് യുഡിഎഫ് ജനപ്രതിനിധികൾ
ബോവിക്കാനം: (www.kasargodvartha.com 29.08.2021) വനാതിർത്തികളിൽ കാട്ടാനകൾ ഉൾപെടെയുളള വന്യജീവികളുടെ അക്രമണങ്ങളുമായി ബന്ധപ്പെട്ട് വനം വകുപ്പ് മന്ത്രി കാസർകോട് വിളിച്ചു ചേർത്ത യോഗത്തിൽ കാറഡുക്ക ബ്ലോക്, മുളിയാർ പഞ്ചായത്ത് പ്രസിഡണ്ടുമാർ പങ്കെടുക്കാത്തത് വലീയ വീഴ്ചയും കർഷകരോടുള്ള വഞ്ചനയുമാണെന്ന് യുഡിഎഫ് ജനപ്രതിനിധികളുടെ യോഗം വിമർശിച്ചു.
ഏറ്റവുമധികം ദുരിതം പേറേണ്ടി വരുന്നത് മുളിയാർ പഞ്ചായത്ത് വനാതിർത്തിയിലെ കർഷകരാണ്. ക്ഷണിക്കാത്തതാണ് കാരണമെങ്കിൽ കർഷകരുടെ ജീവൽ പ്രശ്നം അധികാരികളുടെയും ജനപ്രതിനിധികളുടെയും ശ്രദ്ധയിൽപെടുത്തുന്നതിൽ ഇരു പ്രസിഡണ്ടുമാരും പരാജയപ്പെട്ടു എന്നതിൻ്റെ തെളിവാണ്. ഇതു സംബന്ധിച്ച് ഇരുവരും ജനങ്ങളോട് മറുപടി പറയാൻ തയ്യാറാകണം. വന്യ ജീവി അക്രമണ കൃഷി പ്രദേശങ്ങൾ സന്ദർശിക്കാനോ കർഷകരെ കാണാനോ അവരുടെ പ്രശ്നങ്ങൾ കേൾക്കാനോ തയ്യാറാകാത്ത മന്ത്രി നടത്തിയ യോഗം ആഭാസകരമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
ദുരിതവും,നഷ്ടവും അനുഭവിക്കുന്ന കർഷകരുടെ രക്ഷക്ക് ശാശ്വതവും അടിയന്തിരവുമായ നടപടി സ്വീകരിക്കണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. മുളിയാർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ ജനാർധനൻ, പാർലമെൻ്ററി പാർടി ലീഡർ എസ് എം മുഹമ്മദ് കുഞ്ഞി, സ്ഥിരം സമിതി അധ്യക്ഷരായ അനീസ മൻസൂർ മല്ലത്ത്, റൈസ റാശിദ് അംഗങ്ങളായ അബ്ബാസ് കൊളച്ചപ്പ്, അഡ്വ. ജുനൈദ്, രമേശ് മുതലപ്പാറ സംബന്ധിച്ചു.
Keywords: News, Kerala, Karadukka, Kasaragod, Muliyar, Minister, President, Animal, Panchayath, UDF, Farmer, Wildlife attack; UDF demands immediate action to save farmers.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment