അഫ്ഗാനിസ്താനിൽ കുടുങ്ങിയ കാസർകോട് സ്വദേശിനിയായ കന്യാസ്ത്രീ ഡെൽഹിയിലെത്തി

കാസർകോട്: (www.kasargodvartha.com 24.08.2021) അഫ്ഗാനിസ്താനിൽ കുടുങ്ങിയ കാസർകോട് സ്വദേശിനിയായ കന്യാസ്ത്രീ ഡെൽഹിയിലെത്തി. ബേള പെരിയടുക്കയിലെ സിസ്റ്റർ തെരേസ ക്രാസ്റ്റയാണ് ആശ്വാസത്തോടെ ഇൻഡ്യയിലെത്തിയത്. യുഎസ് സേനയുടെ വിമാനത്തിൽ താജികിസ്ഥാനിലെത്തിയ ഇവർ ചൊവ്വാഴ്ച പുലർചെയാണ് പ്രത്യേക വിമാനത്തിൽ ഡെൽഹി വിമാനത്താവളത്തിൽ എത്തിയത്. 25 ഓളം മറ്റ് ഇൻഡ്യക്കാരും ഒപ്പമുണ്ടായിരുന്നു.

   
Kasaragod, Kerala, news, New Delhi, India, Mangalore, Nun from Kasaragod, reached to Delhi from Afghanistan.



സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തിന്റെ മംഗളുറു പ്രോവിൻസ് അംഗമായ സിസ്റ്റർ തെരേസ, കാബൂൾ വിമാനത്താവളത്തിനടുത്ത്, ഭിന്നശേഷിക്കാരായ വിദ്യാർഥികളെ പഠിപ്പിക്കുന്ന ഇറ്റലിയുടെ മേൽനോട്ടത്തിലുള്ള സ്കൂളിലെ അധ്യാപികയായിരുന്നു.

അഫ്ഗാനിലേക്ക് പോവുംമുമ്പ് തെരേസ മംഗളൂറുവിനടുത്ത പ്രദേശങ്ങളായ നെല്ല്യാടിയിൽ കോൺവെന്റിലും ജെപ്പുവിൽ പ്രശാന്ത് നിവാസ് ആശ്രമത്തിലും പ്രവർത്തിച്ചിരുന്നു. അഫ്ഗാനിസ്താനിൽ ഇവർ കുടുങ്ങിയത് ബന്ധുക്കൾക്കും നാട്ടുകാർക്കും ഏറെ ആശങ്ക പടർത്തിയിരുന്നു. അതിനിടയിലാണ് ആശ്വാസം പകർന്ന് തെരേസ മടങ്ങിയെത്തിയത്. വൈകാതെ തന്നെ ഇവർ നാട്ടിലെക്കെത്തും.


Keywords: Kasaragod, Kerala, news, New Delhi, India, Mangalore, Nun from Kasaragod, reached to Delhi from Afghanistan.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?