മൈസൂറു കൂട്ടപീഡന കേസ്: ഇങ്ങനെയുള്ളവരെ ജയിലില്‍ കിടന്ന ശേഷം ജാമ്യത്തിലിറങ്ങാന്‍ അനുവദിച്ചു കൂടാ, പ്രതികളെ ഹൈദരാബാദ് മാതൃകയില്‍ വെടിവച്ചു കൊല്ലണമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി കുമാരസ്വാമി
ബെംഗളൂറു: (www.kvartha.com 28.08.2021) മൈസൂറു കൂട്ടപീഡന കേസിലെ പ്രതികളെ വെടിവച്ചു കൊല്ലണമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ദള്‍ നിയമസഭാ കക്ഷി നേതാവുമായ എച് ഡി കുമാരസ്വാമി. പ്രതികളെ ഹൈദരാബാദ് മാതൃകയില്‍ പൊലീസ് വെടിവച്ചു കൊല്ലണമെന്നാണ് കുമാരസ്വാമി അഭിപ്രായപ്പെട്ടത്.
'ഇങ്ങനെയുള്ളവര്‍ ജയിലില്‍ കിടന്ന ശേഷം ജാമ്യത്തിലിറങ്ങാന്‍ അനുവദിച്ചു കൂടാ. ഹൈദരാബാദ് പൊലീസിന്റെ നടപടി കര്‍ണാടകയും മാതൃകയാക്കണമെന്ന്' കുമാരസ്വാമി പറഞ്ഞു.
മൈസൂറു പീഡന സംഭവത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് ബി ജെ പി എം പി ജി എം സിദ്ധേശ്വരയും പ്രതികരിച്ചു. താന്‍ കണ്ടിട്ടുമില്ല, മൈസൂറിനെ പ്രതിനിധീകരിക്കുന്ന ആളുമല്ലെന്നായിരുന്നു എം പിയുടെ പ്രതികരണം.
അതേസമയം കുമാരസ്വാമിയുടെയും ജി എം സിദ്ധേശ്വരയുടെയും പ്രസ്താവനയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. പ്രതികളെ പൊലീസ് വെടിവച്ചു കൊല്ലുന്നത് ക്രിമിനല്‍ കുറ്റമല്ലേ എന്ന് സുപ്രീം കോടതി അഭിഭാഷകനായ കെ വി ധനഞ്ജയ് ട്വീറ്റ് ചെയ്തു.
പീഡനത്തിന് ഇരയായ യുവതിയും സഹപാഠിയുമാണ് സംഭവത്തിനു കാരണക്കാര്‍ എന്ന വിധം ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര നടത്തിയയും പ്രസ്താവന നടത്തി. എന്നാല്‍ അരഗ ജ്ഞാനേന്ദ്രയോടു തനിക്ക് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് സ്വന്തം അഭിപ്രായം പറയാനുള്ള അധികാരമുണ്ടെന്ന് അരഗ ജ്ഞാനേന്ദ്രയും പ്രതികരിച്ചു. മൈസൂറിലാണു പീഡനം നടന്നതെങ്കിലും കോണ്‍ഗ്രസുകാര്‍ ബെംഗളൂറില്‍ തന്നെ പീഡിപ്പിക്കുകയാണെന്ന പ്രസ്താവനയും ആഭ്യന്തര മന്ത്രി പിന്‍വലിച്ചിരുന്നു.
Powered by Info News For You

Comments
Post a Comment