ഇതല്‍പം വ്യത്യസ്മായ മത്സരം; ആഫ്രികന്‍ ഒച്ചുകളെ പിടിച്ചുകൊടുക്കുന്നവര്‍ക്ക് ഓണം ബംബര്‍ സമ്മാനം പ്രഖ്യാപിച്ച് ആലപ്പുഴയിലെ ഒരു ഗ്രാമം
ആലപ്പുഴ: (www.kasargodvartha.com 11.08.2021) ആഫ്രികന്‍ ഒച്ചുകളെ പിടിച്ചുകൊടുക്കുന്നവര്‍ക്ക് ഓണം ബംബര്‍ സമ്മാനം പ്രഖ്യാപിച്ച് ആലപ്പുഴയിലെ ഒരു ഗ്രാമം. ഒരു നാടിന് മൊത്തം ഭീഷണിയായ ആഫ്രികന്‍ ഒച്ചിനെ ഓടിക്കാന്‍ ഇതല്ലാതെ വേറൊരു മാര്‍ഗമില്ലെന്ന കണ്ടെത്തലിലാണ് ആലപ്പുഴ മുഹമ്മയിലെ ഒരു ഗ്രാമം. ഒച്ചിനെ ഇല്ലാതാക്കാനുള്ള അവസാന പരീക്ഷണത്തിലാണ് മുഹമ്മ പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ ആഫ്രികന്‍ ഒച്ചിനെ പിടിക്കല്‍ ഒരു മത്സരയിനം തന്നെയാക്കിയത്.
ഓഗസ്റ്റ് ഒന്ന് മുതല്‍ അഞ്ച് വരെ ഏറ്റവും കൂടുതല്‍ ഒച്ചിനെ പിടിച്ചവര്‍ക്ക് ഓണം ബംബര്‍ സമ്മാനമായി നല്‍കുമെന്നാണ് അറിയിച്ചിരുന്നത്. ഇതില്‍ തെരഞ്ഞെടുക്കപ്പെട്ട 10 പേരാണ് ടികെറ്റും സ്വന്തമാക്കി ബംബര്‍ നറുക്കെടുപ്പ് കാത്തിരിക്കുന്നത്. നിരവധി പേര്‍ ഇതുവരെ മത്സരത്തിനിറങ്ങിക്കഴിഞ്ഞു.
10 പേര്‍ മത്സരത്തിന്റെ സമ്മാനമായ ഓണം ബംബര്‍ സ്വന്തമാക്കുകയും ചെയ്തു. ഇതുവരെ 25000ഓളം ഒച്ചുകളെ പിടിച്ച് ഇവര്‍ നശിപ്പിച്ചുകഴിഞ്ഞു. ഏറ്റവുമധികം ഒച്ചിനെപ്പിടിച്ച് ഒന്നാമതെത്തിയ പി ബി തിലകന്‍ ഇതുവരെ പിടികൂടിയത് 1250 ഒച്ചുകളെയാണ്.
മത്സരത്തിന്റെ അടുത്ത ഘട്ടം ആരംഭിക്കുന്നത് ഒക്ടോബര്‍ ഒന്ന് മുതല്‍ അഞ്ച് വരെയാണ്. ഇതില്‍ വിജയിക്കുന്നവര്‍ക്ക് രണ്ട് താറാവുകളെ നല്‍കാനാണ് മത്സരം നടത്തുന്നവര്‍ ആലോചിക്കുന്നത്.
മുഹമ്മ പഞ്ചായത്തംഗമായ ലതീഷ് ബി ചന്ദ്രയുടേതാണ് ഒച്ചിനെപ്പിടിക്കാനുള്ള ഈ ബംബര്‍ ആശയം. ഒരു വര്‍ഷത്തെ മാരത്തണ്‍ മത്സരത്തിലൂടെ വാര്‍ഡിനെ പൂര്‍ണ ആഫ്രികന്‍ ഒച്ച് രഹിത ഗ്രാമമാക്കുകയാണ് നാട്ടുകാരുടെ ലക്ഷ്യം.
Keywords: News, Kerala, State, Alappuzha, Top-Headlines, Snail, Onam-celebration, Competition, Village in Alappuzha with different competition to eliminate African SnailPowered by Info News For You

Comments
Post a Comment