ചിങ്ങപ്പുലരിയിൽ നാടെങ്ങും കർഷക ദിനം ആചരിച്ചു

കാസർകോട്: (www.kasargodvartha.com 18.08.2021) ചിങ്ങപ്പുലരിയിൽ നാടെങ്ങും കർഷക ദിനം ആചരിച്ചു. ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങളും വിവിധ സംഘടനകളും പരിപാടികൾ സംഘടിപ്പിച്ചു.

Kasaragod, News, Kerala, Farmer, Kanhangad, Teacher, Chemnad, Panchayath, President, Kumba, Farmer's Day was celebrated

 മട്ടുപ്പാവ് കൃഷിയും കര്‍ഷകര്‍ക്ക് ആദരവുമായി കാഞ്ഞങ്ങാട് നഗരസഭ കർഷക ദിനം ആചരിച്ചു

കാഞ്ഞങ്ങാട്: നഗരസഭയുടെ ആഭിമുഖ്യത്തില്‍ കര്‍ഷക ദിനത്തിൽ വിവിധ വിഭാഗങ്ങളിലായി കര്‍ഷകരെ ആദരിച്ചു. നഗരസഭ ചെയർപേഴ്സൺ കെ വി സുജാത ടീചെർ ഉദ്‌ഘാടനം ചെയ്‌തു. വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ സി ജാനകിക്കുട്ടി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അബ്ദുല്ല ബിൽ ടെക്, സ്ഥിരം സമിതി ചെയർമാന്മാരായ പി അഹ്‌മദ്‌ അലി, കെ വി സരസ്വതി, കെ അനീശൻ, കെ വി മായാകുമാരി സംബന്ധിച്ചു. കൃഷി ഓഫീസർ ശ്രീജ സ്വാഗതവും പറഞ്ഞു.

നഗരസഭയില്‍ മട്ടുപ്പാവ് കൃഷിയും ഒരുക്കി. വെറുതേ കിടന്ന നഗരസഭയുടെ മൂന്നാം നിലയില്‍ 100 ഗ്രോബാഗുകളിലായാണ് പച്ചക്കറികള്‍ നട്ടത്. നഗരസഭ അധ്യക്ഷ കെ വി സുജാതയുടെ നേതൃത്വത്തില്‍ ഭരണസമിതി അംഗങ്ങളും നഗരസഭ ജീവനക്കാരും ചടങ്ങില്‍ പങ്കാളികളായി. പരിപാലനവും ഇവർ ഏറ്റെടുത്തു.

ചെമ്മനാട് പഞ്ചായത്തിൽ കർഷക ദിനം ആചരിച്ചു

കോളിയടുക്കം: ചെമ്മനാട് ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബകർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഇബ് റാഹിം മൻസൂർ കുരിക്കൾ അധ്യക്ഷത വഹിച്ചു.
 
Kasaragod, News, Kerala, Farmer, Kanhangad, Teacher, Chemnad, Panchayath, President, Kumba, Farmer's Day was celebrated.

 വിവിധ മേഖലയിൽ കഴിവുതെളിയിച്ച പഞ്ചായത്തിലെ മികച്ച കർഷകരായ കെ കല്യാണിയമ്മ ചെട്ടുംകുഴി, പുഷ്പ മുരളീധരൻ കാവുംപള്ളം, എം കുമാരൻ നായർ കപ്പണക്കാൽ, എം ഗോപാലൻ നായർ ആലിന്റടി, എം ദാമോദരൻ നായർ കാവുങ്കൽ, കുഞ്ഞിക്കണ്ണൻ പി കെ താനത്തിങ്കാൽ, ഭാസ്കരൻ കണ്ടത്തിൽ വീട്, ഹമീദ് മാണിയിൽ ചാത്തൻകൈ എന്നിവരെ ആദരിച്ചു.

സ്റ്റാൻഡിങ് കമിറ്റി ചെയർമാന്മാരായ ആഇശ അബൂബകർ, ശംസുദ്ദീൻ തെക്കിൽ, രമാ ഗംഗാധരൻ, മെമ്പർമാരായ ഇ മനോജ് കുമാർ, സുജാത രാമകൃഷ്ണൻ സംസാരിച്ചു. കൃഷി ഓഫീസർ പി ദിനേശ് സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ എം രാജഗോപാൽ നന്ദിയും പറഞ്ഞു.

കുമ്പളയിൽ കർഷക ദിനം ആചരിച്ചു

കുമ്പള: ഗ്രാമ പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷകദിനം ആചരിച്ചു. എം പി രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. മികച്ച കർഷകരെ ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ത്വാഹിറ യൂസഫ് അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ, സ്റ്റാൻഡിങ് കമിറ്റി ചെയർമാന്മാർ സംസാരിച്ചു. കൃഷി ഡെപ്യൂടി ഡയറക്ടർ സുനിത, കൃഷി ഓഫീസർ, കെ നാണു കുട്ടൻ, കൃഷി അസിസ്റ്റന്റ് ഉഷാകുമാരി സംബന്ധിച്ചു.



Keywords: Kasaragod, News, Kerala, Farmer, Kanhangad, Teacher, Chemnad, Panchayath, President, Kumba, Farmer's Day was celebrated.

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?