കടുവയുടെ തമാശയെ ഗൗരവമായി എടുത്ത് കരടി; വീഡിയോ വൈറലായി
ജയ്‌പൂർ: (www.kvartha.com 25.08.2021) വടി കൊടുത്ത് അടി വാങ്ങിക്കുക എന്നൊക്കെ പറയില്ലേ ഇത് തന്നെയാണ് ഇവിടെ കടുവക്കും സംഭവിച്ചത്. കാട്ടിലൂടെ നടന്നു പോവുകയായിരുന്ന കരടിയെ ഒരു ആവശ്യമില്ലതെ കടുവ പിന്നാലെ വന്നു ഉപദ്രവിക്കുകയായിരുന്നു. ഞൊടിയിടെ കരടി തിരിഞ്ഞു നോക്കിയതും പിന്നീട് ജീവനും കൊണ്ടുള്ള ഓട്ടമായിരുന്നു കടുവയുടേത്. വെറുതെ വന്ന് ചൊറിഞ്ഞ കടുവയെ വിടാതെ പിന്തുടരുന്ന കരടിയെയും വൈറൽ വിഡിയോയിൽ കാണാം.
രത്തംബോർ ദേശീയ പാർക്കിൽ നിന്നും 2018ൽ ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ പകർത്തിയ വീഡിയോ ആണ് വൈറൽ ആയത്. കാട്ടിലൂടെ തനിക്കുള്ള ഭക്ഷണം തേടി നടക്കുകയായിരുന്ന കരടിയെ കടുവ പിന്നിൽ വന്ന് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. കടുവ കരടിയെ പിടിച്ചതും ഞൊടിയിടയിൽ കരടി തിരിച്ച് ആക്രമിച്ചതും ഒന്നിച്ചായിരുന്നു.
തനിക്കു നേരെ വരുന്ന കരടിയെ കണ്ടതും കടുവ ഭയന്ന് ജീവന് വേണ്ടിയുള്ള ഓട്ടമായിരുന്നു. തലനാരിഴയ്ക്കാണ് കരടിയുടെ അക്രമണത്തിൽ നിന്നും കടുവ രക്ഷപ്പെട്ടത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ കഴിഞ്ഞ ദിവസം ദൃശ്യം പങ്കുവച്ചതോടെയാണ് സമൂഹമാധ്യമങ്ങൾ ഇത് വീണ്ടും ഏറ്റെടുത്തത്.
Keywords: News, Forest, Rajasthan, Jaipur, Social Media, Viral, India, State, Bear taking the tigers prank seriously, Bear taking the tigers prank seriously the vedio went viral.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment