ബാദുഷ പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രം, വിധു വിന്‍സെന്റിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'വൈറല്‍ സെബി'; ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

കൊച്ചി: (www.kvartha.com 14.08.2021) ഒട്ടേറെ സൂപെര്‍ ഹിറ്റ് ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായും പ്രൊജക്ട് ഡിസൈനറായും പ്രവര്‍ത്തിച്ച ബാദുഷ നിര്‍മാതാവുന്നു. മാന്‍ഹോള്‍, സ്റ്റാന്‍ഡ് അപ് എന്നീ സിനിമകള്‍ക്ക് ശേഷം വിധു വിന്‍സെന്റ് സംവിധാനം ചെയ്യുന്ന 'വൈറല്‍ സെബി' എന്ന ചിത്രമാണ് ബാദുഷ നിര്‍മിക്കുന്നത്. ബാദുഷാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബാദുഷ, മഞ്ജു ബാദുഷ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Badusha Productions' first film, 'Viral Sebi' directed by Vidhu Vincent; The title poster is out, Kochi, News, Cinema, Entertainment, Poster, Kerala

ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഫഹദ് ഫാസിലും മഞ്ജു വാര്യരും ചേര്‍ന്നാണ് പുറത്തിറക്കിയത്. ഓടികൊണ്ടിരിക്കുന്ന വാഹനത്തിനുള്ളിലെ കണ്ണാടിയിലേക്ക് നോക്കിയിരിക്കുന്ന ഒരാളുടെ മുഖമാണ് പോസ്റ്ററിലുള്ളത്.

സജിത മഠത്തില്‍, ആനന്ദ് ഹരിദാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. എല്‍ദോ ശെല്‍വരാജ് ആണ് എക്‌സിക്യൂടീവ് പ്രൊഡ്യൂസര്‍. ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ ഉടന്‍ പുറത്ത് വിടുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

Keywords: Badusha Productions' first film, 'Viral Sebi' directed by Vidhu Vincent; The title poster is out, Kochi, News, Cinema, Entertainment, Poster, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?