നിയന്ത്രണം വിട്ട പൊലീസ് ജീപ് കാറില്‍ ഇടിച്ചുകയറി നിയമ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: (www.kasargodvartha.com 27.08.2021) നിയന്ത്രണം വിട്ട പൊലീസ് ജീപ് കാറില്‍ ഇടിച്ചുകയറി നിയമ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. ലോ കോളജ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിനി അനൈന (21) ആണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന സഹോദരന്‍ അംജിത്തിനെയും മാതാപിതാക്കളെയും പരിക്കുകളോടെ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദേശീയപാതയില്‍ കോരാണി കാരിക്കുഴി വളവിലായിരുന്നു സംഭവം. അംജിത്തിന്റെ പെണ്ണുകാണല്‍ ചടങ്ങിന് തിരുവനന്തപുരത്തു നിന്നു കൊല്ലത്തേക്കു പോകുകയായിരുന്നു കുടുംബം. എതിര്‍ ദിശയില്‍ അമിതവേഗത്തില്‍ വന്ന ചിറയിന്‍കീഴ് സ്റ്റേഷനിലെ പൊലീസ് ജീപ് ദേശീയപാതയിലെ കുഴിയില്‍ വീണ് നിയന്ത്രണം വിട്ട് കാറിന്റെ വശത്തേക്ക് ഇടിച്ചു കയറുകയായിരുന്നു.
തലയ്ക്കു ഗുരുതരമായി പരിക്കേറ്റ അനൈന സംഭവസ്ഥലത്ത് തന്നെ മരിച്ചു. ജീപ് ഓടിച്ചിരുന്ന 16-ാം മൈല്‍ പൊയ്കയില്‍ അഹ് മദ് വലിയകുന്ന് ആശുപത്രിയിലും ഒപ്പമുണ്ടായിരുന്ന കോരാണി സ്വദേശി ശംസീര്‍ ചിറയിന്‍കീഴ് താലൂക് ആശുപത്രിയിലും ചികിത്സ തേടി.
കൊല്ലം ആശ്രാമം മൈതാനത്തിന് സമീപം ജമീല മന്‍സിലില്‍ തിരുവനന്തപുരം ശ്രീകാര്യം മൈത്രി നഗര്‍ വന്ദനം ഹൗസില്‍ വാടകയ്ക്ക് താമസിക്കുന്ന സജീദിന്റെയും റജിയുടെയും മകളാണ് അനൈന. സഹോദരന്‍ അംജിത്ത് ബംഗളൂരുവില്‍ ഐടി കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ്.
Keywords: Thiruvananthapuram, News, Kerala, Death, Accident, Top-Headlines, Student, Hospital, Injured, Police, Jeep, Law student dies after police jeep crashes into car
Powered by Info News For You

Comments
Post a Comment