കളത്തിലിറങ്ങാതെ തന്നെ റൊണാള്‍ഡോയുടെ റെകോര്‍ഡ് മൂന്ന് പ്രാവശ്യം തകര്‍ത്ത് മെസി
പാരീസ് : (www.kvartha.com 21/082021) പി എസ് ജിയ്ക്കായി ഒരു മത്സരം പോലും കളിക്കാതെ തന്നെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെകോര്‍ഡ് മൂന്നുവട്ടം തകര്‍ത്ത് ലയണല്‍ മെസി. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം ലൈക് നേടിയ സ്‌പോര്‍ട്‌സ് താരത്തിന്റെ പോസ്റ്റെന്ന റൊണാള്‍ഡോയുടെ റെകോര്‍ഡ് കോപ അമേരിക കിരീടം നേടിയ ചിത്രത്തോടെ തന്നെ തകര്‍ത്ത മെസി അതു വീണ്ടും രണ്ടു തവണ കൂടി മറികടന്നിരിക്കയാണിപ്പോള്‍.
പ്രധാന സാമൂഹ്യമാധ്യമങ്ങളില്‍ ഒന്നായ ഇന്‍സ്റ്റഗ്രാമില്‍ ഈ താരത്തെ പിന്തുടരുന്നവരുടെ കണക്കെടുത്താല്‍ റൊണാള്‍ഡോ തന്നെയാണ് മുന്നില്‍. യുവന്റസ് താരത്തെ 328 മില്യണ്‍ ആളുകള്‍ പിന്തുടരുമ്പോള്‍ മെസിയെ പിന്തുടരുന്നത് 251 മില്യണ്‍ ആളുകളാണ്. ലോകത്ത് ഏറ്റവുമധികം പേര്‍ പിന്തുടരുന്ന വ്യക്തിയെന്ന റെകോര്‍ഡും റൊണാള്‍ഡോയുടെ പേരിലാണ്.
ബ്രസീലിനെ തകര്‍ത്ത് കോപ അമേരിക കിരീടം നേടിയ ലയണല്‍ മെസിയുടെ ചിത്രത്തിന് 21.8 മില്യണ്‍ ലൈകുകള്‍ ലഭിച്ച് ഏറ്റവുമധികം ലൈക് ഇന്‍സ്റ്റഗ്രാമില്‍ നേടിയ സ്‌പോര്‍ട്‌സ് ഫോടോയെന്ന റെകോര്‍ഡ് നേടിയപ്പോള്‍ മറഡോണക്കൊപ്പമുള്ള റൊണാള്‍ഡോയുടെ ഫോടോയുടെ റെകോര്‍ഡാണ് പിന്നിലായത്. റൊണാള്‍ഡോയുടെ ചിത്രത്തിന് 19.8 മില്യണ്‍ ലൈകുകളാണ് ലഭിച്ചിരുന്നത്.
Powered by Info News For You

Keywords: News, Leonal Messi, Cristiano Ronaldo, Photo, Record, Instagram, Social Media, Youth, Football, Player, Football Player, Brazil, Paris, France, Lionel Messi photograph breaks record on Instagram, trumps even Cristiano Ronaldo.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment