അഫ്ഗാന്‍ പിടിച്ചടക്കിയ താലിബാന്‍ സംഘത്തില്‍ മലയാളികളുടെ സാന്നിധ്യവും? കാബൂളിലേക്ക് പ്രവേശിച്ച് വിജയാഘോഷം പങ്കിടുന്ന ദൃശ്യങ്ങളില്‍ 'സംസാരിക്കട്ടെ' എന്ന ശബ്ദവും; വിഡിയോ പങ്കുവച്ച് ശശി തരൂര്‍

ന്യൂഡെല്‍ഹി: (www.kvartha.com 17.08.2021) അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂള്‍ പിടിച്ചടക്കിയ താലിബാന്‍ സംഘത്തില്‍ മലയാളികളും ഉണ്ടോയെന്ന സംശയം പങ്കുവെച്ച് ശശി തരൂര്‍ എംപി. കാബൂള്‍ പിടിച്ചശേഷം സന്തോഷം കൊണ്ട് കരയുന്ന താലിബാന്‍ സൈനികരുടെ ദൃശ്യത്തിലാണ് മലയാളികളുടെ ശബ്ദം പ്രകടമാകുന്നത്. ഇതില്‍ രണ്ടു പേര്‍ മലയാളികളാണെന്ന സംശയവും ട്വിറ്ററിലൂടെ ഷെയര്‍ ചെയ്ത വിഡിയോയില്‍ തരൂര്‍ പങ്കുവെക്കുന്നു.

Shashi Tharoor tweets Taliban militants speaking in Malayalam, New Delhi, News, Malayalees, Twitter, Video, Shashi Taroor, Kerala

വിഡിയോയില്‍ നിലത്ത് മുട്ടു കുത്തിയിരുന്ന് കരയുന്ന താലിബാന്‍ സൈനികനുമായി ഒപ്പമുള്ളവര്‍ സംസാരിക്കുന്നതാണ് രംഗം. ഇതില്‍ 'സംസാരിക്കട്ടെ', എന്നു പറയുന്നത് വിഡിയോയില്‍ വ്യക്തമാണ്.

ദൃശ്യമനുസരിച്ച് ആ താലിബാന്‍ കൂട്ടത്തില്‍ രണ്ട് മലയാളി തീവ്രവാദികളുണ്ടെന്ന കാര്യം വ്യക്തമാണെന്നാണ് തരൂര്‍ ട്വീറ്റ് ചെയ്തത്.

'ശബ്ദത്തില്‍ നിന്ന് രണ്ട് മലയാളി താലിബാന്‍കാര്‍ ഉണ്ടെന്നാണ് മനസ്സിലാവുന്നത്. സംസാരിക്കട്ടെ എന്ന് പറയുന്ന മലയാളിയും മലയാളത്തില്‍ പറയുന്നത് മനസിലാവുന്ന മറ്റൊരു മലയാളിയും', എന്നാണ് തരൂരിന്റെ ട്വീറ്റ്. റമീസ് എന്ന ട്വിറ്റര്‍ അകൗണ്ടില്‍ നിന്ന് ഷെയര്‍ ചെയ്ത വിഡിയോയാണ് തരൂര്‍ വീണ്ടും ഷെയര്‍ ചെയ്തത്.

അതിനിടെ കാബൂളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്‍ഡ്യാക്കാരെ നാട്ടിലേക്ക് തിരികെ എത്തിക്കാനുള്ള ശ്രമം കേന്ദ്രസര്‍കാര്‍ ഊര്‍ജിതമാക്കി. 120 നയതന്ത്ര ഉദ്യോഗസ്ഥരുമായി പ്രത്യേക വ്യോമസേന വിമാനം നാട്ടിലേക്ക് തിരിച്ചു. കഴിഞ്ഞദിവസം 45 പേരെ ഇന്‍ഡ്യയിലെത്തിച്ചിരുന്നു.

Keywords: Shashi Tharoor tweets Taliban militants speaking in Malayalam, New Delhi, News, Malayalees, Twitter, Video, Shashi Taroor, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?