രോഗികൾക്ക് ആശ്വാസമായി മെഡികൽ കോളജ് പരിസരത്ത് സാന്ത്വന ഭവനം നാടിന് സമർപിച്ചു; കാസർകോടിന്റെ വികസനത്തിന് സഹായമായ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് മന്ത്രി അഹ്‌മദ് ദേവർകോവിൽ
ബദിയടുക്ക: (www.kasargodvartha.com 16.08.2021) രോഗികൾക്ക് ആശ്വാസമായി ഉക്കിനടുക്ക മെഡികൽ കോളജ് പരിസരത്ത് കേരള മുസ്ലിം ജമാഅത് ജില്ലാ കമിറ്റിയുടെ സാന്ത്വന ഭവനം തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹ്‌മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. ജില്ലയുടെ അടിസ്ഥാന വികസന രംഗത്ത് വലിയ മുന്നേറ്റങ്ങള്‍ക്ക് സഹായമായ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. സുന്നി പ്രസ്ഥാനത്തിന്റെ കീഴില്‍ സംസ്ഥാനമൊട്ടുക്കും നടക്കുന്ന സാന്ത്വന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. സാന്ത്വന ഭവനം മെഡികല്‍ കോളജില്‍ എത്തുന്നവര്‍ക്ക് ആശ്വാസമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാന്ത്വന കേന്ദ്രത്തിന്റെ കീഴില്‍ വോളന്റിയർ, ആംബുലന്‍സ് സേവനങ്ങള്‍, മരുന്ന്, ഭക്ഷണ വിതരണം മയ്യിത്ത് പരിപാലനം തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കും. രോഗികള്‍ക്കാവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കും.
എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ മുഖ്യാതിഥി ആയിരുന്നു. കാസര്‍കോടിന്റെ വികസനത്തിന് ഒറ്റക്കെട്ടായ നീക്കങ്ങളാണ് നടത്തേണ്ടതെന്നും അതിന് കേരളാ മുസ് ലിം ജമാഅത് അടക്കമുള്ള സംഘടനകളുടെ പിന്തുണ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം പ്രാർഥന നടത്തി. സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ എന്നിവര്‍ വിശിഷ്ടാഥിതികള്‍ക്ക് ഉപഹാരം നൽകി.
സയ്യിദ് ജമലുല്ലൈലി തങ്ങള്‍ കാട്ട്കുക്ക, സയ്യിദ് ഹാമിദ് അന്‍വര്‍, മൂസല്‍ മദനി തലക്കി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുർ റഹ്‌മാൻ അഹ്‌സനി, അഹ്‌മദ് മൗലവി കുണിയ, കന്തല്‍ സൂപ്പി മദനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, റഫീഖ് സഅദി ദേലംപാടി, ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ബാസ്, ഐ എന്‍ എല്‍ ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ കുഞ്ഞി കളനാട്, ജനറല്‍ സെക്രടറി അസീസ് കടപ്പുറം, മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് മാഹിന്‍ കേളോട്ട്, മാലിക് ദീനാര്‍ കള്‍ചറല്‍ ഫോറം വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി പുണ്ടൂര്‍, ഡി വൈ എഫ് ഐ മണ്ഡലം സെക്രടറി നാസര്‍ മലങ്കര, മെഡികല്‍ കോളജ് സീനിയര്‍ സൂപ്രണ്ട് അലി അക്ബര്‍, സിപിഎം കാട്ടുകുക്ക ലോകല്‍ സെക്രടറി അഡ്വ. ചന്ദ്രമോഹന്‍, എന്‍മകജെ സെക്രടറി വിനോദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതവും സാന്ത്വന കണ്‍വീനര്‍ കെ എച് അബ്ദുല്ല മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod, News, Kerala, Patient's, Medical College, Minister, Ambulance, Food, N.A.Nellikunnu, MLA, Santhwana Bhavanam of Kerala Muslim Jamaat District Committee inaugurated at Medical College surroundings.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment