ഞങ്ങൾക്കും ഓണമുണ്ണണം'; എൻഡോസൾഫാൻ ദുരിതബാധിത കുടുംബങ്ങളുടെ ഉപവാസം ആരംഭിച്ചു

കാസർകോട്: (www.kasargodvartha.com 17.08.2021) അഞ്ച് മാസമായി പെൻഷൻ മുടങ്ങിയിരിക്കുന്ന സാഹചര്യത്തിൽ എൻഡോസൾഫാൻ ദുരിതബാധിത കുടുംബങ്ങളുടെ ഉപവാസം പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ആരംഭിച്ചു. ഞങ്ങൾക്കും ഓണമുണ്ണണം, ഞങ്ങൾക്കും ഓണം വേണം, അഞ്ച് മാസത്തെ പെൻഷൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വൈകീട്ട് നാല് മണി വരെയാണ് അമ്മമാർ സമരം ചെയ്യുന്നത്.

Kerala, News, Top-Headlines, Kasaragod, Endosulfan, Victim, Protest, Panchayath, Inauguration, Pension, Complaint, Hunger strike of families affected by endosulfan began.

കാസർകോട് ബ്ലോക് പഞ്ചായത്ത് അംഗം ജമീല അഹ്‌മദ് ഉദ്ഘാടനം ചെയ്തു. മുനീസ അമ്പലത്തറ അധ്യക്ഷത വഹിച്ചു. ചന്ദ്രാവതി സ്വാഗതം പറഞ്ഞു.

ഓണത്തോടനുബന്ധിച്ച് മറ്റെല്ലാ ക്ഷേമ പെൻഷനുകൾ പലർക്കും ലഭ്യമാക്കുമ്പോൾ എൻഡോസൾഫാൻ ദുരിതബാധിതരെ അവഗണിക്കുന്നുവെന്നാണ് പരാതി.

Keywords: Kerala, News, Top-Headlines, Kasaragod, Endosulfan, Victim, Protest, Panchayath, Inauguration, Pension, Complaint,   Hunger strike of families affected by endosulfan began.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?