നാടെങ്ങും അയ്യങ്കാളി ജയന്തി ആഘോഷിച്ചു
കാസർകോട്: (www.kasargodvartha.com 29.08.2021) നാടെങ്ങും അയ്യങ്കാളി ജയന്തി ആഘോഷിച്ചു. ജാതിഭ്രാന്തിനും അസമത്വങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പോരാടിയ സാമൂഹ്യ പരിഷ്കർത്താവിന്റെ 159ാം ജന്മ ദിനം വിവിധ പരിപാടികളോടെയാണ് സംസ്ഥാനത്തെങ്ങും ആഘോഷിച്ചത്.
സ്വസമുദായത്തിൽ പത്ത് ബി എ ക്കാരെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച അയ്യങ്കാളിയുടെ ആശയങ്ങൾ മുറുകെപ്പിടിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജന്മിത്വവും ജാതിസമ്പ്രദായവും അനാചാരങ്ങളും തീർത്ത അന്ധകാരത്തിനു മേൽ നവോഥാനത്തിൻ്റെ വെളിച്ചം വിതറി കേരളത്തെ ആധുനികതയിലേയ്ക്ക് ആനയിച്ച മഹാവ്യക്തിത്വങ്ങളുടെ മുൻനിരയിലാണ് അയ്യങ്കാളിയുടെ സ്ഥാനം. ദളിതരുടെ മാത്രമല്ല, സ്ത്രീകളുടേയും കർഷകരുടേയും തൊഴിലാളികളുടേയും അവകാശപ്പോരാട്ടങ്ങളുടെ അമരക്കാരനായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അയ്യങ്കാളി അധ:സ്ഥിത ജനവിഭാഗത്തിൻ്റെ മോചകനെന്ന് രമേശ് ചെന്നിത്തല; ഡി സി സിയിൽ പുഷ്പാർചന നടത്തി
കാസർകോട്: അധ:സ്ഥിത വിഭാഗത്തിൻ്റെ നവോഥാനത്തിന് വേണ്ടി നിലകൊണ്ട ത്യാഗിയായിരുന്നു മഹാത്മാ അയ്യങ്കാളിയെന്ന് രമേശ് ചെന്നിത്തല. ഡിസിസി ഓഫീസിൽ സംഘടിപ്പിച്ച അയ്യങ്കാളി ജയന്തി ആഘോഷം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൻ്റെ സമൂഹം വിദ്യാഭ്യാസത്തിലൂടെ മുന്നേറണമെന്നാഗ്രഹിച്ച് അഞ്ച് വിദ്യാലയങ്ങൾ സ്ഥാപിച്ച്, വിദ്യാഭ്യാസ വിപ്ലവം സൃഷ്ടിക്കാൻ അധ:സ്ഥിരരോട് നിരന്തരം ആഹ്വാനം ചെയ്തു. തിരുവിതാംകൂർ നിയമനിർമാണ സഭയിൽ പരമ്പരാഗത വേഷത്തിലൂടെയായിരുന്നു അദ്ദേഹം എത്തിയിരുന്നത്. അധ:സ്ഥിത വിഭാഗങ്ങളെ സമൂഹത്തിൻ്റെ മുഖ്യധാരയിൽ എത്തിക്കാൻ യത്നിച്ച ത്യാഗിവര്യനായിരുന്നു അയ്യങ്കാളിയെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
ഛായാചിത്രത്തിൽ പുഷ്പാർചനയും നടത്തി. ഹകീം കുന്നിൽ അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ കെ പി കുഞ്ഞിക്കണ്ണൻ, കെ നീലകണ്ഠൻ, ബാലകൃഷ്ണൻ പെരിയ, യുഡിഎഫ് ജില്ലാ കൺവീനർ എ ഗോവിന്ദൻ നായർ, പി എ അശ്റഫലി, കരിമ്പിൽ കൃഷ്ണൻ, മീനാക്ഷി ബാലകൃഷ്ണൻ, പി ജി ദേവ്, അഡ്വ. കെ കെ രാജേന്ദ്രൻ, എം സി പ്രഭാകരൻ, കരുൺ താപ്പ, ഹരീഷ് പി നായർ, മാമുനി വിജയൻ, പി വി സുരേഷ്, കെ പി പ്രകാശൻ, എം കുഞ്ഞമ്പു നമ്പ്യാർ, ധന്യാ സുരേഷ്, ടോമി പ്ലാച്ചേരി, സുന്ദര ആരിക്കാടി, ജെഎസ് സോമശേഖര ഷേണി, ഖാദർ മാങ്ങാട്, ജി നാരായണൻ, കെ ഖാലിദ്, കരുണാകരൻ നായർ, ബി പി പ്രദീപ് കുമാർ എന്നിവർ സംബന്ധിച്ചു
പട്ടികജാതി മോർച അയ്യങ്കാളി ജയന്തി ദിനം ആഘോഷിച്ചു
കാസർകോട്: പട്ടികജാതി മോർച ജില്ലാ കമിറ്റിയുടെ നേത്യത്വത്തിൽ നടത്തിയ മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം ബിജെപി ജില്ലാ ഓഫിസിൽ ജില്ലാ പ്രസിഡൻ്റ് അഡ്വ. ശ്രീകാന്ത് ഉദ്ഘാടനം ചെയ്‌തു. പട്ടികജാതി മോർച ജില്ലാ പ്രസിഡൻറ് സമ്പത് പെർണഡ്ക അധ്യക്ഷത വഹിച്ചു. പുഷ്പാർചനയും നടത്തി. മുതിർന്ന നേതാക്കളായ കാനത്തിൽ കണ്ണൻ, രാമപ്പ മഞ്ചേശ്വരം, ഹരീഷ് പെർണഡ്ക തുടങ്ങിയ നേതാക്കളെ ആദരിച്ചു.
ബിജെപി ജില്ലാ ജനറൽ സെക്രടറിമാറായ സുധാമ ഗോസാഡ, വേലായുധൻ, ജില്ലാ വൈസ് പ്രസിഡന്റ് മാരായ രാമപ്പ മഞ്ചേശ്വരം, അഡ്വ. സദാനന്ദ റൈ, ബിജെപി ജില്ലാ സെക്രടറി എൻ സതീശൻ, എസ് സി മോർച സംസ്ഥാന വൈസ് പ്രസിഡൻ്റ് എകെ കയ്യാർ, മണ്ഡലം പ്രസിഡൻ്റ് ഹരീഷ് നാരമ്പാടി, പട്ടിക വർഗ മോർച ജില്ലാ പ്രസിഡൻ്റ് ഈശ്വര നായിക് സംസാരിച്ചു. ഉദയ കുമാർ സ്വാഗതവും പട്ടികജാതി മോർച ജില്ലാ ജനറൽ സെക്രടറി നാരായണ പി പെരഡാല നന്ദി പറഞ്ഞു.
ദളിത് ലീഗ് അയ്യങ്കാളി ദിനം ആചരിച്ചു
കാസർകോട്: ദളിത് ലീഗ് ജില്ലാ കമിറ്റിയുടെ ആഭിമുഖ്യത്തിൽ അയ്യങ്കാളി ദിനമാചരിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ല ഉദ്‌ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് രാജു കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി കലാഭവൻ രാജു സ്വാഗതം പറഞ്ഞു
മുസ്ലിം ലീഗ് ജില്ലാ സെക്രടറി മൂസബി ചെർക്കള മുഖ്യ പ്രഭാഷണം നടത്തി. ജനപ്രതിനിധികളായ റീത്ത ആർ, അശോകൻ, രാഘവേന്ദ്ര ചെർക്കള, സുധാകരൻ, മാധവൻ ചട്ടംഞ്ചാൽ, മീനാക്ഷി മൊഗ്രാൽ പുത്തൂർ പ്രസംഗിച്ചു.
Keywords: Kasaragod, Kerala, News, Remembering, BJP, Muslim-league, Congress, Ramesh-Chennithala, Inauguration, Hakeem Kunnil, Adv.Srikanth, T.E Abdulla, President, Ayyankali Jayanti celebrated in the State.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment