പ്രായമായവർക്ക് ദുബൈയിൽ പ്രത്യേക ആരോഗ്യ പരിപാലന കേന്ദ്രം വരുന്നു
ഖാസിം ഉടുമ്പുന്തല
ദുബൈ: (www.kvartha.com 30.08.2021) എമിറേറ്റിൽ 65 വയസും അതിനുമുകളിലും പ്രായമുള്ള സ്വദേശികൾക്കും വിദേശികൾക്കുമായി പ്രത്യേക ആരോഗ്യപരിപാലനകേന്ദ്രം വരുന്നു.
Powered by Info News For You

യു എ ഇ ആസ്ഥാനമായുള്ള ആരോഗ്യപരിപാലന നിക്ഷേപ കമ്പനിയായ വീറ്റയാണ് ദുബൈ ഹെൽത് കെയർ സിറ്റി ഫ്രീസോണുമായി സഹകരിച്ച് കേന്ദ്രം വികസിപ്പിക്കുന്നത്.
കേന്ദ്രത്തിന്റെ നിർമാണം എപ്പോൾ തുടങ്ങുമെന്നോ കോംപ്ലക്സ് എപ്പോൾ തുറക്കുമെന്നോ അധികൃതർ വ്യക്തമാക്കിയിട്ടില്ല. സമൂഹത്തിലെ എല്ലാ മേഖലകളിലുമുള്ളവർക്ക് മികച്ച സേവനങ്ങൾ വാഗ്‌ദാനം ചെയ്യുന്ന ആരോഗ്യപരിപാലനത്തിനുള്ള ആഗോളകേന്ദ്രമെന്ന ദുബൈയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് വീറ്റയുമായി കരാർ ഒപ്പിടുന്നതെന്ന് ദുബായ് ഹെൽത് കെയർ സിറ്റി ചീഫ് എക്സിക്യുടീവ് ജമാൽ അബ്ദുൽ സലാം പറഞ്ഞു.
പ്രായമായവർക്ക് പ്രത്യേക പരിചരണം ആവശ്യമാണ്. അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മികച്ചസേവനങ്ങൾ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Keywords: Dubai, News, UAE, Health, UAE's first specialised health care centre for elderly to come up in Dubai.
< !- START disable copy paste -->

Comments
Post a Comment