വാക്‌സിൻ; ആശയകുഴപ്പങ്ങൾക്കിടെ വിശദീകരണവുമായി ജില്ലാ ഭരണകൂടം; ഓഫ്‌ലൈനിലെ മുൻഗണനാ ഗ്രൂപുകളെ ആരോഗ്യ പ്രവർത്തകർ നിർണയിക്കും; ക്രമസമാധാനം പ്രശ്നമുണ്ടായാൽ പൊലീസ് സഹായം ലഭ്യമാക്കുമെന്ന് കലക്ടർ
കാസർകോട്: (www.kasargodvartha.com 07.08.2021) ഓൺലൈൻ റെജിസ്‌ട്രേഷൻ നടത്തുന്നവർ അവരുടെ പഞ്ചായത്തിലെ വാക്‌സിനേഷൻ കേന്ദ്രം മാത്രമേ തെരഞ്ഞെടുക്കാവൂവെന്ന ജില്ലാ ഭരണകൂടത്തിന്റെ നിർദേശം പഞ്ചായത്ത് തലങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനിടെ വിശദീകരണവുമായി ജില്ലാ ഭരണകൂടം.
ഒരു പഞ്ചായത്തിൽ നിന്നുള്ള ഗുണഭോക്താക്കൾക്ക് അതേ പഞ്ചായത്തിൽ മാത്രമേ പ്രതിരോധ കുത്തിവയ്പ്പ് നൽകുകയുള്ളൂവെന്നും ഓൺലൈൻ ബുകിംഗിലൂടെ വരുന്നവർ അതേ പഞ്ചായത്തിൽ പെട്ടവരാണെന്നതിന് എന്തെങ്കിലും തെളിവ് ഹാജരാക്കണമെന്നും കലക്ടർ സ്വാഗത് ഭണ്ഡാരി രണ്‍വീര്‍ ചന്ദ് അറിയിച്ചു. എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ വാക്‌സിൻ ഉദ്യോഗസ്ഥർ ഉടനടി ഉന്നത അധികാരികളുടെ ശ്രദ്ധയിൽപെടുത്തുകയും സഹായം തേടുകയും ക്രമസമാധാനം പ്രശ്നമുണ്ടായാൽ അവർക്ക് പൊലീസ് സഹായം ലഭ്യമാക്കുമെന്നും കലക്ടർ വ്യക്തമാക്കി.
തിങ്കളാഴ്ച മുതൽ എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങൾക്കും 50 ശതമാനം ഓൺലൈൻ റെജിസ്ട്രേഷനും 50 ശതമാനം ഓഫ്‌ലൈൻ റെജിസ്ട്രേഷനും ഉണ്ടായിരിക്കും. അതേസമയം ഓഫ്‌ലൈൻ റെജിസ്ട്രേഷനിൽ 20 ശതമാനം രണ്ടാമത്തെ ഡോസിനായി നീക്കിവയ്ക്കും. ഓഫ്‌ലൈനിൽ ശേഷിക്കുന്ന 80 ശതമാനം മുൻഗണനാ ഗ്രൂപുകളെ വാർഡ് തിരിച്ച് ആരോഗ്യ പ്രവർത്തകർ നിർണയിക്കുമെന്ന് കലക്ടർ വ്യക്തമാക്കി.
മുൻഗണനാ ഗ്രൂപുകളിൽ 60 വയസിന് മുകളിലുള്ളവർ, 45 വയസിന് മുകളിലുള്ളവർ, എസ് സി / എസ് ടി, വിദേശത്ത് പോകുന്നവർ, സംസ്ഥാനത്തിന് പുറത്ത് പഠിക്കുന്ന വിദ്യാർഥികൾ, ഭിന്നശേഷിക്കാർ, കുടിയേറ്റക്കാർ എന്നിവർ ഉൾപെടുന്നു. ഈ മുൻഗണനാ ഗ്രൂപുകൾ ലഭ്യമല്ലെങ്കിൽ, 18 - 44 പ്രായപരിധിയിലുള്ള പൊതു ജനങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകും.
സ്ഥാപനത്തിന് വിതരണം ചെയ്യുന്ന എല്ലാ വാക്സിനുകളും രണ്ട് ദിവസത്തിനുള്ളിൽ തന്നെ പൂർണമായും ഉപയോഗിക്കാവുന്ന വിധത്തിലാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഈ നിർദേശങ്ങൾ കർശനമായി മെഡികൽ ഓഫീസർമാർ പാലിക്കണമെന്നും ഏതെങ്കിലും ഭാഗത്ത്നിന്നുള്ള നിന്നുള്ള ഏത് തരത്തിലുള്ള സ്വാധീനവും നിരുത്സാഹപ്പെടുത്തണമെന്നും കലക്ടർ നിർദേശിച്ചു.
എന്നാൽ ഓൺലൈൻ റെജിസ്‌ട്രേഷൻ നടത്തുമ്പോൾ എല്ലാ പഞ്ചായത്ത് പരിധിയിലെയും വാക്‌സിൻ കേന്ദ്രങ്ങളെ തെരഞ്ഞെടുക്കാൻ സാധിക്കുന്നുണ്ടെന്ന പ്രശ്‌നത്തിന് പരിഹാരമായിട്ടില്ല. ഇതിന്റെ പേരിലുണ്ടായ ആശയക്കുഴപ്പമാണ് കഴിഞ്ഞ ദിവസം മീഞ്ച പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വാക്സിൻ സ്വീകരിക്കാൻ എത്തിയവരും ഉദ്യോഗസ്ഥരും തമ്മിൽ വാക്കുതർക്കങ്ങൾക്ക് വഴിവെച്ചത്. ഇതിനുപരിഹാരമായി താമസസ്ഥലം തെളിയിക്കാനുള്ള തിരിച്ചറിയൽ രേഖ നിർബന്ധമായും കരുതണമെന്ന നിലപാടാണ് ജില്ലാ ഭരണകൂടത്തിന്റേത്.
അതേസമയം 50 ശതമാനം ഓൺലൈൻ റെജിസ്‌ട്രേഷന് അനുവാദം നൽകുമ്പോൾ, ഒരു വാക്സിനേഷൻ കേന്ദ്രത്തിലേക്ക് അനുവദിക്കുന്ന മൊത്തം വാക്സിനുകളുടെ പകുതി മാത്രം ബുകിങിന് ഓൺലൈൻ സൈറ്റിലും ക്രമീകരണം നടത്തിയാൽ ആശയക്കുഴപ്പം കുറയ്ക്കാനാവുമെന്നും ചൂണ്ടിക്കാണിക്കുന്നു.
< !- START disable copy paste -->
Powered by Info News For You

Keywords: Kerala, Kasaragod, News, COVID-19, Vaccinations, Health-Department, Panchayath, Online-registration, State, Top-Headlines, District Administration with explanation over confusion about vaccination slots.
Powered by Info News For You

Comments
Post a Comment