ബലൂണുകള്‍ക്കൊപ്പം പറക്കുന്ന കുഞ്ഞ്, പരിഭ്രാന്തയായി അമ്മ; വൈറല്‍ വിഡിയോയ്ക്ക് പിന്നിലെ രഹസ്യം
ന്യൂഡെല്‍ഹി: (www.kvartha.com 12.08.2021) കൗതുകകരമായ നിരവധി വിഡിയോകള്‍ നാം ദിവസവും സോഷ്യല്‍ മീഡിയയില്‍ കാണാറുണ്ട്. അത്തരത്തിലൊരു വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. സംഭവം ഒരു പ്രാങ്ക് വിഡിയോയാണ്.
ബലൂണുകള്‍ക്കൊപ്പം ഉയര്‍ന്നു പൊങ്ങുന്ന തന്റെ കുഞ്ഞിനെ കണ്ട് ഭയന്ന് ഓടിവരുന്ന അമ്മയെയാണ് വിഡിയോയില്‍ കാണാന്‍ സാധിക്കുക. ബലൂണിനൊപ്പം കുഞ്ഞ് പറന്നുയരുന്നതുകണ്ട് പരിഭ്രാന്തയായി കുഞ്ഞിനെ പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളില്‍. അവളുടെ ദേഹത്ത് കെട്ടിവെച്ചിരിക്കുന്ന ഒരു കൂട്ടം ബലൂണുകളാണ് അവളെ പറത്തുന്നതെന്ന് തോന്നും. പരിഭ്രാന്തയായ അമ്മ കുഞ്ഞിനെ എടുക്കുമ്പോഴാണ് കുഞ്ഞ് അച്ഛന്റെ കയ്യിലാണ് ഉള്ളതെന്ന് മനസ്സിലാകുന്നത്.
വാതിലിനുപുറകില്‍ നിന്ന് ഒളിച്ചിരുന്ന് കുഞ്ഞിനെ പറത്തുന്നത് അവളുടെ അച്ഛനാണെന്ന് അടുത്തെത്തുമ്പോള്‍ മാത്രമേ മനസ്സിലാകൂ. പക്ഷെ നമ്മള്‍ നോക്കുമ്പോള്‍ കുഞ്ഞ് സ്വയം ഉയര്‍ന്നുപൊങ്ങുന്നതായേ തോന്നൂ. ട്വിറ്ററില്‍ 6.6 മില്യണ്‍ പേരാണ് ഈ വിഡിയോ ഇതുവരെ കണ്ടത്.
Keywords: News, National, India, New Delhi, Video, Viral, Baby, Social Media, Mother, Father, Woman's reaction on seeing 'flying baby' will leave you in splits- Watch viral videoThe baby is flying! 😂🔊 pic.twitter.com/5YiFEH5qHt
— Mack & Becky Comedy (@MackBeckyComedy) August 4, 2021
Powered by Info News For You

Comments
Post a Comment