ഗുരുഗ്രാം മലങ്കര രൂപതാധ്യക്ഷന്‍ ജേകെബ് മാര്‍ ബര്‍ണബാസ് കാലം ചെയ്തു
ന്യൂഡെല്‍ഹി: (www.kvartha.com 26.08.2021) ഗുരുഗ്രാം മലങ്കര രൂപതാധ്യക്ഷന്‍ ജേകെബ് മാര്‍ ബര്‍ണബാസ്(60) കാലം ചെയ്തു. സഭയുടെ ബാഹ്യകേരള മിഷന്‍ ബിഷപ്പായി 2007ല്‍ ആണ് അദ്ദേഹം ചുമതലയേറ്റത്. 2015ല്‍ ഗുരുഗ്രാം രൂപതാധ്യക്ഷനായി സ്ഥാനമേറ്റ ഡോ. ജേകെബ് മാര്‍ ബര്‍ണബാസ് ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിലൂടെ പ്രശംസ നേടിയിരുന്നു.
പ്രചോദന സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ മേല്‍നോട്ടത്തില്‍ കോവിഡ് കാലത്ത് ഉള്‍പെടെ നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഏറെ ശ്രദ്ധ നേടിയത്. തെരുവില്‍ കഴിയുന്നവര്‍ക്ക് ദിവസവും ഉച്ചഭക്ഷണം നല്‍കുന്ന പദ്ധതിയും 2010 മുതല്‍ ഡോ. ജേകെബ് മാര്‍ ബര്‍ണബാസിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിരുന്നു.
Keywords: Bishop Jacob Mar Barnabas passes away, New Delhi, News, Religion, Dead, National.
Powered by Info News For You

Comments
Post a Comment