കേരളബാങ്കിന്റെ വിവിധയിടങ്ങളിലെ എടിഎം മെഷീനിൽ നിന്ന് അതിവിദഗ്ദമായി പണം തട്ടിയതായി പരാതി; മൂന്ന് കാസർകോട് സ്വദേശികൾ പിടിയിൽ
തിരുവനന്തപുരം: (www.kasargodvartha.com 12.08.2021) കേരളബാങ്കിന്റെ വിവിധയിടങ്ങളിലെ എടിഎമിൽ നിന്ന് പണം തട്ടിയയെന്ന പരാതിയിൽ മൂന്ന് കാസർകോട് സ്വദേശികളെ സൈബർ പൊലീസ് പിടികൂടി. രണ്ട് പേരെ തമിഴ്‌നാട് തിരുപ്പൂരിൽ നിന്നും ഒരാളെ കോഴിക്കോട്ട് നിന്നുമാണ് പിടികൂടിയത്. ഇതിൽ ഒരാൾ മുഖ്യപ്രതിയെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ ഇവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കേസന്വേഷണത്തെ ബാധിക്കുമെന്നതിനാലാണ് ഇതെന്നാണ് പൊലീസ് വൃത്തങ്ങൾ അറിയിച്ചത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
അഞ്ച് കേരള ബാങ്ക് എടിഎം മെഷീനുകളിൽനിന്ന് 2.75 ലക്ഷം രൂപ തട്ടിയതായാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. തിരുവനന്തപുരം, കാസർകോട്, കോട്ടയം ജില്ലകളിലാണ് തട്ടിപ്പ് നടന്നതെന്നാണ് പരാതി. തിരുവനന്തപുരത്ത് രണ്ട് കേസുകളാണ് റെജിസ്റ്റർ ചെയ്തത്. 90000 രൂപ കിഴക്കേക്കോട്ടയിലെയും നെടുമങ്ങാടെയും എടിമുകളിൽ നിന്നും നഷ്ടമായെന്നാണ് പരാതി. മൂന്ന് ദിവസമായി പണം നഷ്ടമാവുന്നത് ശ്രദ്ധയിൽ പെട്ട ഉദ്യോഗസ്ഥരാണ് പരാതി നൽകിയത്.
കേരള ബാങ്കിന് ഏകീകൃത സോഫ്റ്റ്‍വെയർ സംവിധാനം ഇല്ലാത്തതാണ് തട്ടിപ്പിന് സാഹചര്യം സൃഷ്ടിച്ചതെന്നാണ് കരുതുന്നത്. പിടിയിലായവർ അതിവിദഗ്ദമായി സോഫ്റ്റ്‌വെയർ ഹാക് ചെയ്താണ് തട്ടിപ്പ് നടത്തിയതെന്നാണ് പൊലീസ് നിഗമനം. വ്യാജ എടിഎം കാർഡ് ഉപയോഗിച്ചാണോ പണം പിൻവലിച്ചതെന്നും സംശയിക്കുന്നു. പ്രതികളെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്.
< !- START disable copy paste -->
Powered by Info News For You

Keywords: Kasaragod, News, Kerala, Thiruvananthapuram, Bank, Robbery, case, Police, ATM, Kottayam, Top-Headlines, Kozhikode, ATM fraud; Two arrested.
Powered by Info News For You

Comments
Post a Comment